Wednesday, June 12, 2013

ഖുർ‌ആനും ഹദീസും- ജാഫർ അത്തോളിക്ക് ഒരു മറുകുറി

പ്രിയ വായനക്കാരെ,  ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം  .. അഥവാ ജാഫർ അത്തോളിയുടെ ‘വിശ്വസിക്കേണ്ട ഹദീസ് ഏത് ? ‘ എന്ന അബദ്ധജഡിലമായ  ബ്ലോഗ് പോസ്റ്റ് 

എന്താണ് ഖുർ‌ആനെന്നോ, ഹദീസെന്തെന്നോ , ഇസ്‌ലാമെന്താണെന്നോ മനസിലാക്കിയിട്ടില്ലാത്ത ഒരാളുടെ വാക്കുകളായിട്ടാണ് മനസിലാവുന്നത്. .സാധാരണക്കാരാ‍യ  മുസ്‌ലിംകൾ ഇത്തരം ദുർവ്യാഖ്യാനങ്ങളിൽ പെട്ടു പോകാതിരിക്കാൻ  അതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കാം.ഇൻശാ അല്ലാഹ് ,

‘ഹദീസ്’ എന്നത് ‘വചനം’ എന്ന് ഭാഷാർഥമുള്ള ഒരു അറബി പദമാണ്. ഇസ്‌ലാമിന്റെ സാങ്കേതിക തലത്തിലേക്ക് വരുമ്പോൾ വിവിധ അർഥങ്ങളും ഉദ്ധേശങ്ങളുമുള്ള ഒരു വാക്കാണിത്. അല്ലാഹുവിന്റെ ഹദീസിന്ന് ഖുർ‌ആൻ എന്ന് പറയുന്നു. അല്ലാഹുവിന്റെ പ്രവാചകന്റെ ഹദീസിന്ന്  ‘സുന്നത്ത് / ഹദീസ് ‘ എന്ന് പറയും. സ്വഹാബാക്കളുടേതാവുമ്പോൾ ‘അസർ’ എന്നും പറയുന്നു.

സന്ദർഭത്തിനും സാഹചര്യത്തിനുമനുസരിച്ച് പദങ്ങളുടെ ഉദ്ധേശങ്ങൾ മാറും. ഇത് ഏതൊരാൾക്കും അറിയുന്ന കാര്യമാണ്. പിതാവ് രാവിലെ എഴുന്നേറ്റ് പല്ല് തേക്കാൻ പോകുമ്പോൾ മകനോട് ‘കരി’ കൊണ്ടു വരാൻ പറഞ്ഞാൽ ഉമിക്കരിയാ‍ണുദ്ദേശിക്കുന്നതെന്ന് മകനു മനസിലാവും. അതേ സമയം വയലിലേക്ക് നിലം ഉഴുതാൻ മൂരികളേയുമായി പോകുന്ന പിതാവ് ‘കരി’ എടുക്കാൻ പറഞ്ഞാൽ മൃഗങ്ങളുടെ മേൽ കെട്ടുന്ന കരിയാണ് എടുത്ത് കൊടുക്കുക.

ഖുർആനിൽ തന്നെ ‘ഹദീസ്’ വിവിധ അർഥങ്ങളിൽ ഉപയോഗിച്ചത് കാണാം. ഉദാഹരണമായി അൽ-അൻ‌ആം സൂറത്തിലെ 69-മത്തെ ആയത്ത് നോക്കുക.  ‘ പ്രവാചകരേ, ജനങ്ങൾ നമ്മുടെ സൂക്തങ്ങളെ വിമർശിച്ചു സംസാരിക്കുന്നത് കണ്ടാൽ അവർ ആ ‘ഹദീസ്’ ഉപേക്ഷിച്ച് മറ്റു ‘ഹദീസിൽ’ മുഴുകുന്നതു വരെ അവരിൽ നിന്നും അങ്ങ് മാറി നിൽക്കുക’

വില കുറഞ്ഞ വിമർശനം നടത്തുന്നവരുടെ സംസാരത്തെപ്പോലും ഖുർ‌ആൻ ‘ഹദീസ്’ എന്നാണ് പരിചയപ്പെടുത്തിയത്.   അപ്പോൾ  അത്തോളി എഴുതിയ ‘ ഖുർ‌ആനെയാണ് ദൈവം ഹദീസ് എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്’ എന്നത് പൊള്ളയാണെന്ന് മനസ്സിലായല്ലോ.

ഈ ആയത്തിലുള്ള ‘ ഹദീസ്’ എന്ന പദം ഖുർ‌ആൻ എന്ന ഉദ്ദേശത്തിലല്ല. ഖുർ‌ആനെന്ന ഉദ്ധേശത്തിൽ ‘ഹദീസ്’ എന്ന പദമുപയോഗിക്കുമ്പോൾ അതിന് സാഹചര്യതെളിവുകളുമവിടെയുണ്ടാകും  അത്തോളി തന്നെ കൊടുത്ത ആയത്ത് അതിനു തെളിവാണ്.

“ഇത് അവൻ കെട്ടിച്ചമച്ചതാണെന്ന് അവർ പറയുന്നുണ്ടോ ? ഇല്ല.പിന്നെയോ, അവർ വിശ്വസിക്കുന്നില്ല. അവർ സത്യസന്ധരാ‍ണെങ്കിൽ അത് പോലുള്ള ഒരു ഹദീസ് കൊണ്ടു വരട്ടെ (52 :33 ,34)

ഇതിലെ ‘ഇത് പോലുള്ള ഹദീസ്’ എന്നതിൽ നിന്ന് വ്യക്തമാണ് ഖുർ‌ആനാണതെന്ന്.

ഈ ഖുർആനാകുന്ന ഹദീസിനെക്കുറിച്ചാണ് അല്ലാഹു വെല്ലുവിളി നടത്തിയത്. അതിൽ പെട്ട ഒരു വെല്ലുവിളി കാണൂ. ; ‘ മനുഷ്യരും ജിന്നുകളും എല്ലാം കൂടിച്ചേർന്നാലു അവർ പരസ്പരം സഹായസഹകരണങ്ങൾ ചെയ്താലും ഇതു പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാൻ സാധ്യമല്ല. (ബനു ഇസ്‌റാഈൽ 88)

ഈ വെല്ലു വിളി 1400 കൊല്ലങ്ങൾക്കിപ്പുറവും ആവർത്തിച്ച് വായിക്കപ്പെടുന്നു. ഇന്നേവരെ ഒരാൾക്കും അത് നേരിടാനോ തകർക്കാനോ സാധിച്ചില്ല. ഇനിയൊട്ട് സാധിക്കുകയുമില്ല. താങ്കൾക്കും ശ്രമിക്കാവുന്നതാണ്.

ഈ ഖുർ‌ആനാകുന്ന ഹദീസിന് തിരുനബി صلى الله عليه وسلم നൽകിയ വിശദീകരമാണ് പ്രവാചകന്റെ ‘ ഹദീസ്’ . അങ്ങിനെ ഒരു വിശദീകരണം അനിവാര്യമാണെന്ന് ഖുർ‌ആൻ വ്യക്തമാക്കിയതുമാണ്.

‘ നാം അങ്ങേക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു . അങ്ങ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ വേണ്ടി (സൂറത്ത് അൽ-നഹൽ -44)

സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളെ വിശദീകരിക്കാൻ പ്രത്യേക കഴിവുകളും അമാനുഷികതയും മാലാഖമാരുടെ സഹായവും നൽകി നിയോഗിച്ചവരാണ് തിരു നബി  صلى الله عليه وسلم  അവരാണ് ഓരോ വചനത്തിന്റെയും ഉദ്ദേശങ്ങൾ വിശദീകരിച്ച് തരേണ്ടത്. അറബി പഠിച്ചത് കൊണ്ട് മാത്രം ഖുർ‌ആനിനെ വിലയിരുത്താനോ അതിന്റെ ആശയങ്ങൾ മനസ്സിലാക്കാ‍നോ കഴിഞ്ഞെന്ന് വരില്ല.

അതിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ തിരുനബി  صلى الله عليه وسلم യിൽ നിന്നുമാണ്. അതേ സമയം ഖുർ‌ആ‍ൻ ആശയങ്ങളും പദങ്ങളും അല്ലാഹുവിൽ നിന്നാണ്.

തിരുനബി صلى الله عليه وسلم വചനങ്ങളാകുന്ന ഹദീസുകൾ ഖുർ‌ആനിനെപ്പോലെ അമാനുഷികമാണെന്നോ ,തതുല്യ വചനങ്ങൾ ആർക്കും കൊണ്ട് വരാൻ സാധിക്കില്ലെന്നോ ഇസ്‌ലാം വാദിക്കുന്നില്ല.

അതുകൊണ്ട് തന്നെ തിരുനബി صلى الله عليه وسلم  യുടെ വിയോഗത്തിന് ശേഷം ശത്രുക്കൾ വ്യാജ ഹദീസുകൾ നിർമ്മിക്കാനും ഇസ്‌ലാമിന്റെ അഡ്രസ്സിൽ പ്രചരിപ്പിക്കാനും തുടങ്ങിയെന്നത് സത്യമാണ്. അവിടെയാണ് (തിരുനബിക്ക് ശേഷം) ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടും മൂന്നും നൂറ്റാണ്ടിലുമുള്ള വലിയ മഹാന്മാരായ ഇമാമുകൾ , ഹദീസിന് നിദാന ശാസ്ത്രമുണ്ടാക്കുകയും ഓരോ ഹദീസുകളെക്കുറിച്ചും അതിന്റെ റിപ്പോർട്ടർമാരെക്കുറിച്ചും വിശദമായി പഠിക്കുകയും  വ്യാജവും കള്ളനിർമ്മിതങ്ങളുമായ ഹദീസുകളെ മാത്രമല്ല സ്വഹീഹാണെന്ന് സംശയമുള്ളവയെപ്പോലും മാറ്റിവെച്ച് ആ രംഗത്ത് അവർ നിസ്തുല്യമായ സേവനം ചെയ്തത്. ഇനിയും പിൽകാലത്ത് ഇത്തരം വികൃതികൾ നടന്നേക്കാമെന്ന് മുൻ‌കൂട്ടി മനസിലാക്കിയാണ് മദ്‌ഹബിന്റെ ഇമാമുകളായ ഇമാം ശാഫീ‍ഇ, ഇമാം  അബൂ ഹനീഫ رحمهما الله  പോലുള്ളവർ ഇത്തരം സ്വഹീഹായ ഹദീസുകളുടെയും ഖുർ‌ആനിന്റെയും വെളിച്ചത്തിൽ ഇസ്‌ലാമിലെ കർമ്മ ശാസ്ത്ര വിധികൾ വിശദമായും വ്യക്തമായും  ക്രോഡീകരിക്കപ്പെടുകയും ചെയ്തത്. അങ്ങിനെ ഇസ്‌ലാമും അതിന്റെ പ്രമാണങ്ങളായ ഖുർ‌ആനും തിരു സുന്നത്തും ഇജ്മാ‌ഉമെല്ലാം ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അങ്ങിനെയാണ് ഇമാം ഖുഖാരിയിടെ ‘ബുഖാരി’ യും ഇമാം മുസ്‌ലിമിന്റെ ‘മുസ്‌ലിമും’ മറ്റനേകം കിതാബുകളും രചയിതമായത്.

സത്യത്തിൽ മറ്റ് ഏത് മതത്തിനാണ് ഇങ്ങനെ ഒരു ഗ്രന്ഥ ശേഖരമുള്ളത് ? ഏത് മതത്തിലാണ് അതിന്റെ പ്രചാരകരുടെ വ്യക്തമായ ചരിത്രവും അവരുടെ സ്ഥാനവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുള്ളത് ? ഏത് മതത്തിലാണ് ലിഖിതമായ കർമ്മ ശാസ്ത്ര നിയമങ്ങളുള്ളത് ? ഇതെല്ലാം വിലയിരുത്തുമ്പോൾ  മുസ്‌ലിംകൾ അഭിമാനിക്കുകയും അല്ലാഹുവിനെ കണക്കില്ലാതെ സ്തുതിക്കുകയുമാണ് വേണ്ടത്.

ചുരുക്കത്തിൽ ഖുർ‌ആനാകുന്ന , അല്ലാഹുവിന്റെ ഹദീസ് (വചനങ്ങൾ) വള്ളി, പുള്ളി വിത്യാസമില്ലാതെയും പകരം തതുല്യമായ ഒരു സൂറത്തെങ്കിലും കൊണ്ട് വരാൻ കഴിയുമോ എന്ന വെല്ലു വിളിയോടേ ഇന്നും നിലനിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ,ആദരിക്കപ്പെടുന്ന ഒരു ഗ്രന്ഥവുമാണത്.

അതുപോലെ തിരു നബി صلى الله عليه وسلم യുടെ വചനങ്ങളും (ഹദീസ്) സ്വീകാര്യവും അസ്വീകാര്യവുമായവയെ വേർതിരിച്ച് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

സധാരണക്കാരായ നമുക്ക് മനസ്സിലാവുന്ന വിധം അവ രണ്ടുമനുസരിച്ചുള്ള വിധിവിലക്കുകൾ രേഖപ്പെടുത്തിയ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളും  മുസ്‌ലിംകളുടെ അഭിമാനമായി നിലകൊള്ളുന്നു. അവയനുസരിച്ച് മുസ്‌ലിമായി ജീവിച്ച് മുസ്‌ലിമായി മരിക്കാൻ ശ്രമിക്കുക.

പടച്ചവനായ അല്ലാഹു പറയുന്നു. ‘ നിങ്ങൾ അല്ലാഹുവിനെ കാത്ത് സൂക്ഷിക്കുകയും മുസ്‌ലിമീങ്ങളായിട്ടല്ലാതെ മരിക്കുകയുമരുത് (ആലു ഇം‌റാൻ 102)

നമ്മെ പടക്കുകയും പരിപാലിക്കുകയും നാം ജനിക്കുന്നതിനു മുമ്പ് ഒരു  പ്രതിഫലവും ആശിക്കാതെ ഓക്സിജനടക്കമുള്ള കണക്കില്ലാത്ത അനുഗ്രഹങ്ങൾ നമുക്ക് വേണ്ടി സംവിധാനിക്കുകയും ചെയ്ത കാരുണ്യവാനായ  ,എത്ര സ്തുതിച്ചാലും ,നമിച്ചാലും അവന്റെ അനുഗ്രഹങ്ങൾക്ക് പകരം നൽകാന കഴിയാത്ത അല്ലാഹുവിനെ അനുസരിച്ച് അവന്റെ മതപരമായ പരിശുദ്ധ ഇസ്‌ലാമിന്റെ സേവകനായി മാറുക. അല്ലാഹു തൌഫീഖ് നൽകട്ടെ 


Thursday, October 13, 2011

സ്വയംഭോഗം-ഫത്‌വ പോസ്റ്റ്മോര്‍ട്ടം

ഭാഗം-01 സ്വയം ഭോഗം ഫത്‌വ അൻസാറിനു മറുപടി ഇവിടെ വായിക്കാം

അൻസാർ തുടങ്ങി വെച്ച ഈ വിവാദത്തിൽ സംവാദകൻ ഇടപെട്ടത് ഒരു തിന്മക്കു ലഭിക്കുന്ന പ്രോത്സാഹനം ഇല്ലാതാക്കാനും സത്യ വിശ്വാസിയും സന്മാർഗജീവിതം നയിക്കാനാഗ്രഹിക്കുന്നവനുമായ മനുഷ്യൻ നില കൊള്ളേണ്ട മാർഗം ഏതാണെന്ന് ചുരുങ്ങിയ രൂപത്തിൽ ഗുണ കാംക്ഷാപരമായിചൂണ്ടിക്കാണിക്കാനുമായിരുന്നു.അത് സന്മാർഗനിഷ്ഠയിൽ ജീവിക്കാൻ താല്പര്യമുള്ളവർക്ക് പ്രയോചനമായി എന്ന് പല കമന്റുകളിൽ നിന്നും മനസ്സിലാക്കാനായതിൽ ആദ്യമായി അള്ളാഹുവെ സ്തുദിക്കുന്നു അൽഹംദുലില്ലാഹ്. ഈ വിഷയം തുടങ്ങിവെച്ച ബ്ലോഗുകാരൻ പ്രതികരിച്ചില്ലെന്നത് വലിയ കൃത്യവിലോപമായി കാണുകയും നിരുത്തരവാദപരമായോ അലക്ഷ്യമായോ ഇങ്ങനെ തർക്കങ്ങൾ വലിച്ചിട്ട് ഒന്നുമറിയാത്തവരെ വട്ടം കറക്കുന്നത് ശരിയല്ലെന്ന നിരീക്ഷണം അത്തരക്കാരോട് ഒരു പ്രതിഷേധമായി അറിയിക്കുകയും ചെയ്യുന്നു.

ഇവിടെ നടന്ന ചർച്ച എല്ലാവരും വായിച്ചതാണല്ലോ! ഒരു ചെറിയ അവലോകനവും ആവശ്യമായ ചില പ്രതികരണങ്ങളും നടത്തിക്കൊണ്ട് ഇത് വരെ നടന്ന ചർച്ചക്ക് തൽക്കാലം വിരാമം കുറിക്കുകയാണ്.

പാറക്കണ്ടിയായിരുന്നു അൻസാറിന്റെ ചിന്താഗതിക്ക് ശക്തമായ പിന്തുണയുമായി വന്നിരുന്നത്. വിശുദ്ധ ഖുർആനിന്റെയും ഇമാം ശാഫി ഈ(റ) നെ പോലുള്ള മുൻകാല ഇസ്ലാമിക പണ്ഡിതരുടെയും പ്രസ്താവനകൾക്ക് മുന്നിൽ തന്റെ ദുർന്യായം വിലപ്പോവില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായത് കൊണ്ടാവാം അദ്ദേഹം പിന്നീട് ഈ വഴി വന്നില്ല.(അദ്ദേഹത്തിനു അത് ബോദ്ധ്യമായെങ്കിൽ നാം സന്തോഷിക്കുന്നു)


പിന്നീട് പുര കത്തുമ്പോൾ വാഴ വെട്ടാനായി 'മുക്കുവൻ' ഒരു ശ്രമം നടത്തി. അടിമയെ പീഢിപ്പിക്കുന്ന ദൈവവും അനുയായിയും എന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത് . പ്രചാരകൻ അദ്ദേഹത്തിനു ആവശ്യമുള്ള മരുന്ന് നൽകിയ സ്ഥിതിക്ക് വീണ്ടും സംവാദകൻ അത് പറയേണ്ടതില്ലല്ലോ!

പിന്നീട് സൈബർ സഞ്ചാരി യുടെ ഒരു കമന്റ് കണ്ടു. അതേ വേഗത്തിൽ അദ്ദേഹം അത് പിൻവലിക്കുകയും ചെയ്തു. (ആ കമന്റ് മുന്‍പോസ്റ്റില്‍ താഴെ ചേര്‍ത്തിട്ടുണ്ട് ) എന്നാലും അത് കണ്ടവർക്ക് വല്ല അനാവശ്യ തോന്നലും വരാതിരിക്കാനായി ഒന്നു രണ്ട് വാക്ക്!

എല്ലാവരും സ്വയം ഭോഗം ചെയ്തവരാണെന്ന് വരുത്താനാണ് സൈബർ സഞ്ചാരി ആദ്യമായി ശ്രമിക്കുന്നത്

Note : നീല കളര്‍ ബോള്‍ഡില്‍ കൊടുത്തിട്ടുള്ളത് സൈബര്‍ സഞ്ചാരിയുടെയും സലീമിന്റെയും കമന്റുകളില്‍ നിന്നുള്ളതാണ്‌. ചുവപ്പ് അന്‍‌സാറിന്റെ പോസ്റ്റില്‍ നിന്നുള്ളതും

സൈബര്‍ സഞ്ചാരി എഴുതി

>>ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വയഭോഗം ചെയ്തിട്ടില്ലെന്ന് പറയുന്നവന്‍ ഏറ്റവും വലിയ കള്ളനും കപടനുമാണെന്ന് ആര്‍ക്കും ധൈര്യസമേതം തന്നെ പറയാവുന്നതാണ്‌.കാരണം ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലെങ്കിലും അതിന് ശക്തമായ സ്വാധീനം എല്ലാവരിലും ഉണ്ടാകും <<



മറുപടി:



വല്ലാത്ത ധൈര്യം തന്നെ…..ആരെങ്കിലും സ്വയം ഭോഗം ചെയ്യുന്നുണ്ടോ എന്ന കണക്കെടുപ്പിന് സംവാദകൻ പൊസ്റ്റിട്ടിട്ടില്ലെന്ന് ആദ്യമേ അറിയിക്കട്ടെ.ചെയ്യുന്നവരുടെ എണ്ണം നോക്കി തിന്മയെ നന്മയാക്കുന്ന രീതി ഇസ്ലാമികമല്ലെന്നുണർത്തുകയും ചെയ്യട്ടെ.

>>സ്വയഭോഗം അന്നും ഇന്നും ഉണ്ട്,എന്നും ഉണ്ടാവുകയും ചെയ്യും.സ്വയ ഭോഗം ചെയ്തിട്ടുള്ളവര്‍ അത് തെറ്റാണെന്ന കുറ്റബോധത്തോടെയാണ്‌ ചെയ്തിട്ടുണ്ടാവുക.<<



തെറ്റാണെന്ന കുറ്റബോധമുള്ള വിശ്വാസി ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും അവനെ അതിനു പ്രേരിപ്പിക്കുന്നതിനു പകരം പണ്ട് മുതലേ നടക്കുന്നില്ലേ ..അത് സജീവമായി തുടരട്ടെ എന്ന് പറയുന്നതിലെ വിരോധാഭാസം സൈബർ സഞ്ചാരിക്ക് പിടികിട്ടുമെന്ന് തന്നെ സംവാദകൻ വിശ്വസിച്ചോട്ടേ…




>>പക്ഷെ,ഇപ്പോള്‍ ഈ പുള്ളി അത് തെറ്റല്ലെന്ന പ്രഖ്യാപനവുമായാണ് വരുന്നത്.അദ്ധേഹത്തെയും അദ്ദേഹത്തിന്‍റെ പ്രഖ്യാപനങ്ങളും അവഗണിക്കാവുന്നതാണ്.പക്ഷെ ആ ഹദീസുകളുടെ സത്യാവസ്ഥ എന്താണ്?<<

ഇത് പ്രസക്തമായ ചോദ്യം തന്നെയാണ്. അത് താഴെ വിശകലനം ചെയ്യുന്നുണ്ട് ഈ ഹദീസ് പറഞ്ഞയാളോട് അതിന്റെ അറബി മൂലം പല തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹമോ അദ്ദേഹത്തെ പിന്തുണച്ചവരോ അത് തന്നില്ലെന്നത് ചൂണ്ടിക്കാണിക്കുന്നതിൽ വിരോധമില്ലല്ലോ!

>> മാത്രമല്ല,ജീവിതത്തിന്‍റെ സമസ്ത തത്വങ്ങളും ഉൾക്കൊള്ളുന്ന ഇസ്ലാം(ഇപ്പറയുന്നത് എന്‍റെ വിശ്വാസമാണ് അല്ലാതെ എന്‍റെ ഇസ്ലാമിക ജ്ഞാനം കൊണ്ടല്ല) അന്നേ തന്നെയുണ്ടായിരുന്നതും എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളതുമായ സ്വയഭോഗത്തെ കുറിച്ച് ഒന്നും പറയാതെ വിട്ടത്‌ അത്ഭുതകരമാണ്.അതെ സമയം എല്ലാ സാഹചര്യങ്ങളും ഒത്തു വന്നാല്‍ മാത്രം സംഭവിക്കുന്ന വ്യാഭിചാരത്തിന് വ്യാക്തമായ വിധി നല്‍കിയിട്ടുമുണ്ട്<<


പാറക്കണ്ടിയോട് മുമ്പ് സംവാദകൻ പറഞ്ഞത് വായിച്ചാൽ ഈ നിരീക്ഷണം നടത്തില്ലായിരുന്നു സൈബർ സഞ്ചാരി. ഖുർആൻ സ്വയംഭോഗത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കളുടെ പ്രസ്താവനയോടെ മുകളിൽ പറഞ്ഞിട്ടുണ്ട് (പോസ്റ്റ് വായിക്കാതെയാണോ സഞ്ചാരി പ്രതികരിച്ചതെങ്കിൽ സോറി…താങ്കൾ പോസ്റ്റ് വായിക്കുമല്ലോ!)

>> വിഷയം വിശകലനം ചെയ്തു സത്യം കണ്ടെത്തുന്ന ചര്‍ച്ചാ രീതി രണ്ടാം തരമാണെന്ന് പറയുന്നതിലൂടെ സ്വയം അപ്രസക്തനായ ഒരാള്‍<<



അൻസാറിനെ സൈബർ സഞ്ചാരിക്കും മനസ്സിലാകുന്നുണ്ടെന്ന് മനസ്സിലാകുന്നതിൽ സന്തോഷമുണ്ട്,

>> വ്യക്തിപരമായ ദൌര്‍ബല്യങ്ങള്‍ സമുദായത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും അദ്ദേഹം തന്‍റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതും ഒന്നാം പ്രമാണത്തിന്‍റെ അഭാവത്തില്‍ രണ്ടാം പ്രമാണത്തിന്‍റെ പിന്‍ബലത്തോടെ തന്നെയാണ്.അദ്ദേഹം സ്വയഭോഗം തെറ്റെല്ലെന്ന് പറയുന്നത് ഇമാം അബ്‌ദുല്‍ റസാഖിന്‍റെ(ആരാണ് ഇമാം അബ്‌ദുല്‍ റസാഖ്‌...?.ഞാന്‍ കേട്ടിട്ടില്ല) ഗ്രന്ഥത്തിലെ ഹദീസുകള്‍ ഉദ്ധരിച്ചാണ്.സംവാദം ഒരു മത്സരമാണെങ്കില്‍ പ്രസ്തുത ഹദീസുകള്‍ മൂല പദത്തോടെ ഉദ്ധരിക്കാന്‍ ആവശ്യപെടാവുന്നതാണ്‌<<


അയാൾ വല്ലതും മനസ്സിലാക്കിയാണോ ഈ ചർച്ച നടത്തുന്നതെന്ന് അറിയാനും പറഞ്ഞ വിഷയം വസ്തു നിഷ്ഠമായി തെളിയിക്കണമെന്ന് പറയുന്നതും വെറും സംവാദമാകുന്നതെങ്ങനെ സഞ്ചാരീ!? ഈ രീതി സ്വീകരിക്കുന്നില്ലെങ്കിൽ ആർക്കും വന്ന് എന്തും വിളിച്ച് പറയാമെന്ന രീതി സാർവത്രികമാവുകയും ഇത്തരം അപകടകാരികളായ മുഫ്തിമാർ രംഗം വാഴുകയും ചെയ്യുമല്ലോ!അത് അംഗീകരിക്കാൻ എങ്ങനെയാണ് ഒരു സഞ്ചാരിക്ക് കഴുയുന്നത്!,

>>എന്നാല്‍ അന്‍സാര്‍ അലി ആ ഹദീസുകള്‍ ഉദ്ധരിച്ചത് കാരണം പലര്‍ക്കും ആശയകുഴപ്പം ഉണ്ടായ സാഹചര്യത്തില്‍ ആ ഹദീസുകളുടെ സത്യാവസ്ഥ അറിവുള്ളവര്‍ വിശദീകരിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. <<

ഇത് സംവാദകൻ മുഖവിലക്കെടുക്കുന്നു,നമുക്ക് ശ്രമിക്കാം(ഇന്‍ശാ അല്ലാഹ്)

അൻസാർ ആദ്യമായി പറഞ്ഞ തെളിവ് ഇതായിരുന്നു

>>മുജാഹിദ്‌(റ) പറഞ്ഞു: "ഇബ്നുഉമര്‍(റ)നോട് സ്വയംഭോഗത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹംപറഞ്ഞു: "അത് നീ നിന്‍റെ മനസിനെ കബളിപ്പിക്കല്‍ മാത്രമാണ്." (അബ്ദുറസാക്ക്) <<

Answer

സ്വയം ഭോഗം മനസ്സിനെ കബളിപ്പിക്കലാണെന്ന് പറഞ്ഞപ്പോൾ ഇബ്നു ഉമർ(റ) ആപ്രവർത്തനത്തെ എതിർക്കുകയാണ് അംഗീകരിക്കുകയല്ല ചെയ്യുന്നത് .കബളിപ്പിക്കൽ പുണ്യമാണെന്ന് അൻസാറല്ലാതെ ആരെങ്കിലും പറയുമോ?അപ്പോൾ ഒന്നാമത്തെ തെളിവിന്റെ ബലഹീനത മനസിലായല്ലോ.അഥവാ സ്വയം ഭോഗം സ്വന്തം മന:സാക്ഷിയെ വഞ്ചിക്കുന്നു എന്നാണ് ഇതിലുള്ളത്.അതായത് വഞ്ചന ചെയ്യരുതെന്ന് ചുരുക്കം!എങ്ങനെയുണ്ട് തെളിവ്!

രണ്ടാമത്തെ തെളിവ്

>> ഇബ്നു ജുറൈജ്(റ) പറയുന്നു: "അത്വാഅ(റ) സ്വയംഭോഗം വെറുത്തിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: "അതിനെ പറ്റി വല്ല വിധിവിലക്കുകളും ഉണ്ടോ...? അദ്ദേഹം പറഞ്ഞു: "ഞാനൊന്നും കേട്ടിട്ടില്ല" (അബ്ദുറസാക്ക്) <<

സ്വയം ഭോഗം വെറുത്തിരുന്നു എന്ന് പറയുന്നതാണോ ഇതിനെ ന്യായീകരിക്കാൻ തെളിവ് എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.വെറുത്തിരുന്നു എന്നാൽ അത് ചെയ്യരുതെന്നല്ലേ സഹോദരാ അർത്ഥം?വിപരീതം പറയൽ തെളിവാകില്ലെന്നെങ്കിലും അൻസാർ മന:സിലാക്കേണ്ടിയിരുന്നു

മറ്റൊരു തെളിവ് ഇതായിരുന്നു

>> അബൂയഹ് യ(റ) പറയുന്നു: "ഒരാള്‍ ഇബ്നു അബ്ബാസ്‌ (റ) നോട് ചോദിച്ചു: "ഞാന്‍ ശുക്ലം വരുന്നത് വരെ എന്‍റെ ലിംഗം ചലിപ്പിക്കാറുണ്ട്. അതില്‍ വല്ല തെറ്റുമുണ്ടോ...? അപ്പോള്‍ ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു: "നിനക്ക് അതിനേക്കാള്‍ നല്ലത് ഒരു അടിമ സ്ത്രീയെ വിവാഹം ചെയ്യലാണ്. എന്നാല്‍ വ്യഭിചാരത്തെക്കാള്‍ നല്ലത് നിനക്ക് സ്വയംഭോഗം തന്നെ" (അബ്ദുറസാക്ക്) <<


ഇവിടെ നല്ലത് എന്ന പദം പാവം അൻസാറിനെ കുടുക്കിയതാണ്.വ്യഭിചാരം ഭയപ്പെട്ടയാൾക്ക് അടിമ സ്ത്രീയെ വിവാഹം ചെയ്യാം അത് ചെയ്തിട്ടെങ്കിലും സ്വയം ഭോഗത്തിൽ നിന്ന് രക്ഷപ്പെടുകയാണ് വേണ്ടത്(സ്വയം ഭോഗം ചെയ്യുകയല്ല) എന്നാൽ വ്യഭിചാരത്തേക്കാൾ ചെറിയ കുറ്റമാണ് സ്വയം ഭോഗം എന്നേ ഈ പറഞ്ഞതിലുള്ളൂ.അതിൽ ആർക്കും തർക്കവുമില്ല. കുറ്റങ്ങളിൽ വലിയതും ചെറിയതും ഉണ്ട്.വ്യഭിചാരത്തെ അപേക്ഷിച്ച് ഇത് ചെറുതാണെന്നേ ഇതിലുള്ളൂ.അൻസാറിന്റെ വാദവും ഈ തെളിവും തമ്മിൽ യാതൊരു ബന്ധവു,മില്ല.ഇത് ഈ അർത്ഥത്തിൽ മനസിലാക്കുന്നില്ലെങ്കിൽ അൻസാർ വ്യഭിചാരവും കുഴപ്പമില്ലെന്ന് ഇതിൽ നിന്ന് വിലയിരുത്തുമല്ലോ.കാരണം വ്യഭിചാരത്തേക്കാൾ നല്ലത് ഇതാണെന്നല്ലേ പറഞ്ഞത്!

അടുത്ത തെളിവ് ഇതാണ്

>>അബുശഅസാഅ(റ) സ്വയംഭോഗത്തെ പറ്റി പറഞ്ഞു: "ശുക്ലം നിന്‍റെ ശരീരത്തിലെ ഒരു ജലം മാത്രമാണ്. അതിനെ നീ ഒഴുക്കിക്കളയുക" (അബ്ദുറസാക്ക്) <<

ഈ നിരീക്ഷണം ശരിയല്ലെന്നാണ് മുമ്പ് നാം പറഞ്ഞ ഹദീസുകളിൽ നിന്ന് വ്യക്തമാക്കപ്പെട്ടത്(കൈയിനെ വിവാഹം ചെയ്തവൻ ശപിക്കപ്പെട്ടവനാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് ആ ഹദീസ് ഇമാം ശാഫി ഈ (റ) കാണുകയും അത് അങ്ങനെ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്അപ്പോൾ ഇമാം ശാഫി ഈ(റ) ഇമാം മാലിക്(റ) എന്നിവരുടെയൊക്കെ നിരീക്ഷണത്തിനെതിരായ അപ്രസക്തമായ നിരീക്ഷണമാണിതെന്ന് വ്യക്തമാണ്.അതായത് ഈ വിഷയത്തിൽ ഒരു വിധിയായി ഈ നിരീക്ഷണത്തെ തെളിവാക്കാൻ പറ്റില്ല

അടുത്ത തെളിവ്

>> ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞു: "സ്വയം ഭോഗം എന്നത് നീ നിന്‍റെ ലിംഗത്തെ അത് ശുക്ലം പുറപ്പെടുവിക്കുന്നത് വരെ ഇളക്കി ക്കൊണ്ടിരിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. (അബ്ദുറസാക്ക്) <<


ഇബ്നു അബ്ബാസ്(റ)ന്റേതായി നേരത്തേ അൻസാർ തന്നെ കൊടുത്ത മറ്റൊരു പ്രസ്താവന നാം കണ്ടല്ലോ.അതും ഇതും തമ്മിൽ പൊരുത്തക്കുറവ് തോന്നുന്നില്ലേ അപ്പോൾ നേരത്തേ നാം പറഞ്ഞ ആ സാഹചര്യത്തിലേക്ക് ഇത് വെച്ചാൽ അൻസാറിന്റെ വാദം ഇത് കൊണ്ട് തെളിയിക്കാനാവില്ലെന്ന് വ്യക്തം!

അന്‍‌സാറിന്റെ അടുത്ത തെളിവ് ഇതാ

>> മുജാഹിദ്‌(റ) പറഞ്ഞു: "നബിശിഷ്യന്‍മാര്‍ സദാചാരം സംരക്ഷിക്കാന്‍ യുവാക്കളോട് സ്വയംഭോഗം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്ത്രീയുടെ വിധി പുരുഷന്‍ന്‍റെത് തന്നെ" (അബ്ദുറസാക്ക്) <<



ഏറ്റവും വലിയ കുറ്റമായ വ്യഭിചാരത്തിൽ നിന്ന് രക്ഷപ്പെടാൻ അത്ര തന്നെ ഗൌരവമല്ലാത്ത ഈ കുറ്റം ചെയ്യാമെന്ന നിലപാടു ചില പണ്ഡിതർക്കുണ്ടെന്ന് തന്നെയാണ് ഇതിലും ഉള്ളത് പക്ഷെ ഇതിനേക്കാൾ പ്രബലമായ തെളിവാണ് ഇമാം ശാഫി ഈ(റ) പറഞ്ഞത്.അതിനാൽ ആ അഭിപ്രായത്തെയാണ് അംഗീകരിക്കേണ്ടത് .

മറ്റൊരു തെളിവ് ഇതായിരുന്നു

>>അമ്ര്ബ്നു ദീനാര്‍(റ) പറഞ്ഞു: "സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല" (അബ്ദുറസാക്ക്) <<

കുഴപ്പമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഖുർ ആനും സുന്നത്തും സ്ഥിരീകരിച്ചത് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.അതിനെ വെല്ലാൻ ഈ പ്രസ്താവനക്കാവില്ല.ഇതിന്റെ സ്വീകാര്യത എത്രത്തോളമുണ്ടെന്നത് ഇത് തെളിവാക്കുന്നവർ പറയേണ്ടതുമുണ്ട്

ഇത്രയുമാണ് തെളിവുകൾ എന്ന പേരിൽ അൻസാർ സമർത്ഥിച്ചത് ഇതിൽ അദ്ദേഹത്തിന്റെ വാദമായ സ്വയം ഭോഗം ഒരു വിരോധവുമില്ല എന്നതിനു യാതൊരു തെളിവും ഇല്ലെന്ന് ഈ മറുപടിയിലൂടെ സത്യാന്വേഷികൾക്ക് ബോദ്ധ്യമായിരിക്കുമെന്ന് വിശ്വസിക്കുന്നു(ദുർവാശിക്കാർക്ക് ഈ മരുന്നു ഫലിക്കില്ലെന്നും സംവാദകനറിയാം)

ഇനി സഞ്ചാരിയിലേക്ക് വീണ്ടും ..സഞ്ചാരി പറയുന്നു

>> സ്വയഭോഗം ഹറാം ആണെന്ന വിധി ഇമാം ഷാഫി(റ) നിരദ്ധാരണം ചെയ്തെടുത്തത് 23:4-6 ആയത്തില്‍ നിന്നാണെന്നാണ്‌ സംവാദകന്‍ പറയുന്നത്.നാല് മദ്ഹബുകളുടെ ഇമാമുമാരെ സാധാരണക്കാര്‍ക്കും അറിയാവുന്നതാണ്.അത് കൊണ്ട് ഇവിടെയും ചില ചോദ്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.<<



സാധാരണക്കാർക്ക് കൂടി അറിയാമെന്ന് താങ്കൾ തന്നെ പറഞ്ഞ ഇമാം ശാഫി ഈ(റ)യുടെ നിരീക്ഷണത്തെ പിന്തുണക്കൽ തന്നെയല്ലെ സഞ്ചാരിക്ക് പരിചയമില്ലാത്ത അബ്ദുറസാഖ് പറഞ്ഞതിലെ യാഥാർത്ഥ്യം തിരയാൻ നിൽക്കുന്നതിനേക്കാൾ സഞ്ചാരി ചെയ്യേണ്ടിയിരുന്നത്?(അബ്ദു റസാഖ്(റ) പറഞ്ഞതിൽ അൻസാറിന്റെ വാദം തെളിയിക്കാനുള്ള ഒന്നും ഇല്ലെന്ന് നേരത്തേ വിശദീകരിച്ചതിൽ നിന്ന് എല്ലാവർക്കും മന:സ്സിലാക്കാമല്ലോ) മന:സാക്ഷിയോട് സൈബർ സഞ്ചാരി ഈ ചോദ്യം എന്തായാലും ചോദിക്കണമെന്ന് സംവാദകനു ഒരു അപേക്ഷയുണ്ട്

>>1.സ്വയഭോഗത്തിന്‍റെ വിധി നാല് മദ്ഹബുകളിലും ഒരു പോലെയാണോ?.<<


അൻസാർ പറഞ്ഞ പോലെ സ്വയം ഭോഗം യാതൊരു കുഴപ്പവുമില്ല എന്ന് പറയാൻ പാടില്ലെന്ന വിഷയത്തിൽ നാല് മദ് ഹബിലും തർക്കമില്ല.വ്യഭിചാരത്തിൽ പെട്ട് പോകും സ്വയം ഭോഗം ചെയ്തില്ലെങ്കിൽ എന്ന് ഭയമുള്ളവർക്ക് ആ സാഹചര്യത്തിൽ (അപ്പോൾ മാത്രം) അതാവാം എന്ന് അഹ് മദ്ബിൻ ഹമ്പൽ(റ)ന്റെ ഒരു അഭിപ്രായമുണ്ട്. അപ്പോൾ സ്വയംഭോഗം സാർവത്രികമാക്കാമെന്ന് ഒരു ഇമാമും പറയുന്നില്ല.ആ സാഹചര്യത്തിലും ക്ഷമിക്കുകയാണ് വേണ്ടത് അതിനു അടിമപ്പെടുകയല്ല വേണ്ടത് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്

>>2.ഭാര്യയെ തൊട്ടാല്‍ വുളു മുറിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഷാഫി മദ്ഹബില്‍ തന്നെ രണ്ട് അഭിപ്രായം ഉള്ള പോലെ സ്വയഭോഗത്തിലും രണ്ട് അഭിപ്രായം ഉണ്ടോ?. <<

ഇതിൽ(ഭാര്യയെ തൊടുന്ന വിഷയത്തിൽ) രണ്ട് അഭിപ്രായമുണ്ടെന്ന് ആരാണ് താങ്കളോട് പറഞ്ഞത്? എന്തിനാണ് സഹോദരാ ഇങ്ങനെ ചികയുന്നത്?കുറ്റകരമെന്ന് പറയപ്പെട്ട ഒരു കാര്യം ചെയ്യാതിരിക്കാൻ ശ്രമിക്കലാണല്ലോ സത്യ വിശ്വാസി ചെയ്യേണ്ടത് പഴുതുണ്ടോ എന്ന് നോക്കി നടക്കൽ ഒരു ആത്മീയ നാശത്തിലേക്കെത്തിക്കുന്ന രോഗമാണ്. ജാഗ്രതൈ!

>>3.വ്യാഭിചാരത്തിന് ശരീഅത്ത് നിയമം(ഈ ലോകത്തെ നിയമം) ഉള്ളത് പോലെ സ്വയഭോഗത്തിനും ശരീഅത്ത് നിയമം ഉണ്ടോ?.അതായത്‌ ഒരാള്‍ താന്‍ സ്വയഭോഗം ചെയ്തുവെന്ന് സമ്മതിച്ചു ശരീഅത്ത് കോടതിയില്‍ എത്തിയാല്‍ അയാളെ ശിക്ഷിക്കാനുള്ള വകുപ്പ്‌ ഉണ്ടോ?. <<

ഇല്ല.(കൊല്ലുക.അടിക്കുക എന്നിങ്ങനെയുള്ള ശിക്ഷാവിധികൾ ഇല്ലാത്തതൊക്കെ ഹലാലാക്കല്ലേ പൊന്നു സഞ്ചാരി!)>>>>4.വ്യാഭിചാരത്തിന്‍റെ കാര്യത്തിലെന്ന പോലെ വിവാഹിതനും അവിവാഹിതനും വ്യാത്യസ്ത ശിക്ഷ തന്നെയാണോ സ്വയഭോഗത്തിനും ബാധകമാവുക?. <<<<<
മുകളിലെ ഉത്തരത്തോടെ ഈ ചോദ്യം വെറുതെയായി എന്ന് മനസിലാക്കുമല്ലോ..

പിന്നെ ഈ വഴിക്ക് വന്നത് സലീം എന്ന സഹോദരനാണ്.അദ്ദേഹത്തിനു ആവശ്യമായ പ്രധാന മറുപടികൾ പ്രചാകരകൻ നൽകിയത് ഓർക്കുമല്ലോ.



saleem എഴുതുന്നു

>>ആശ്രിതസ്ത്രീകള്‍ ( അന്നത്തെ കാലത്ത് അടിമസ്ത്രീകള്‍ , ഇന്ന് വീട്ടില്‍ സ്ഥിരമായിജോലിക്ക് നില്‍കുന്ന സ്ത്രീകളെ പോലെ )<<



ഇത് അബദ്ധമാണെന്ന് സലീം മനസ്സിലാക്കുമല്ലോ.ഇന്ന് സ്ഥിരമായി ജോലിക്ക് നിൽക്കുന്ന സ്ത്രീകളും അടിമ സ്ത്രീകളും ഒന്നല്ല.വ്യവസ്ഥാ‍പിതമായി ലഭിച്ച അടിമ സ്ത്രീകൾ യജമാനന്റെ സമ്പത്തായിരുന്നു.അവരുടെ അദ്ധ്വാനത്തിനു കൂലി നൽകേണ്ടതില്ലായിരുന്നു(അവരോട് മാന്യമായി വർത്തിക്കണമെന്നും നിങ്ങൾ കഴിക്കുന്ന ഭക്ഷണം അവർക്കും നൽകണമെന്നും ഇസ്ലാം കൽ‌പ്പിച്ചിരുന്നുവെന്ന് ഇവിടെ ഓർക്കുക)അതേ സമയം ഇന്ന് വീട്ടിൽ ജോലിക്ക് നിൽക്കുന്നവർക്ക് ശമ്പളം നൽകണം അവർ ഈ വീട്ടുകാരുടെ സമ്പത്തല്ല എന്ന് അറിയാത്തവരായി ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നിട്ടും സ്വയം ഭോഗം ന്യായീകരിക്കാൻ വന്ന സലീമിനു അത് തിരിയാതെ പോയോ?(പരിഹസിച്ചതല്ല നാം അറിയാതെ മതം പറയുമ്പോഴുണ്ടാകുന്ന മഹാ അപകടം കുറച്ച് ഗൌരവമായി ഉണർത്തിയതാണെന്ന് മനസ്സിലാക്കുമല്ലോ) സലീം മനസിലാക്കിയതനുസരിച്ച് വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീകളെയും (അടിമ സ്ത്രീകളെ പോലെ ഉപയോഗിക്കാം എന്ന് സലീം ധരിച്ചിട്ടുണ്ടെങ്കിൽ അത് മഹാ പാപമാണെന്ന് തിരിച്ചറിയുമല്ലൊ!പീഢനത്തിനു അകത്താവുകയും ചെയ്യും)
എന്തങ്കിലും വായിച്ച് കുടുങ്ങാൻ -മറ്റുള്ളവരെ സംശയിപ്പിക്കാൻ-ശ്രമിക്കല്ലെ…പ്ലീസ്

>>മാത്രമല്ലെ പ്രായപൂത്തിയവുന്ന സമയത്ത് തന്നെ വിവാഹം നടന്നിരുന്നതായി കാണാം .ഇന്ന് സാഹചര്യം തികച്ചും വ്യത്യസ്തമാണ്,വിവാഹപ്രായം ഉയര്‍ന്നതാണ് (25-30) അത്രയും കാലം രതി എന്തെന്നറിയാതെ ലൈഗികത അടക്കിപ്പിടിച്ചു കഴിയുന്ന യുവാക്കള്‍ക്ക് സ്വയംഭോഗംത്തിനുള്ള അവസരം കൂടി നിഷേധിക്കപെട്ടാല്‍ ലൈഗികത തന്നെ മരവിച്ചു പോവുകയവും ഫലം. <<

ഈ പ്രായത്തിലേ കല്യാണം കഴിക്കാവൂ എന്നത് ഇസ്ലാമിക നിരീകഷണമല്ലല്ലൊ സഹോദരാ…ഇസ്ലാമിൽ വിവാഹത്തിലേക്ക് ആവശ്യമാവുന്നവർ ഭാര്യക്കുള്ള മഹ് റും ജീവിത ചിലവുകളും കൊടുക്കാൻ കഴിവുണ്ടെങ്കിൽ വിവാഹം കഴിക്കണമെന്ന് തന്നെയാണ് നിർദ്ദേശം .(30 വയസ്സായേ കെട്ടൂ എന്ന് പറയുന്നവർ അത് വരെ ക്ഷമിക്കുക/അല്ലെങ്കിൽ നോമ്പ് എടുക്കുക അതാണ് പ്രവാചകാധ്യാപനം അല്ലാതെ തോന്നുമ്പോലെ വല്ലതും ചെയ്ത് ലൈംഗീകത സജീവമാക്കൽ അല്ല) ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കാൻ പറയുന്നത് ബുദ്ധിയല്ല.എന്നാൽ സലീമിനാവശ്യമായ മറുപടി പ്രചാരകനിൽ നിന്ന് കിട്ടിയ ശേഷം വീണ്ടും സലീം വന്ന് പറയുന്നതിങ്ങനെ….

>>നബി (സ) ഇസ്ലാമിനെ പൂര്‍ത്തീകരിച്ചു എന്ന് പറയുന്ന സമയത്ത് ഹലാലായിരുന്ന നാലുവിഭാഗം ലൈഗികബന്ധമാണ് ഞാന്‍ സൂചിപിച്ചത്. നബി(സ) ഹലാലാക്കിയതിനെ പില്‍ക്കലെത്തു ആരെങ്കിലും നോരോധിച്ചിട്ടുണ്ടോ? ആ നിരോധനം എല്ലാ കാലത്തും സാഹചര്യത്തിലും ബാധകമാക്കെണ്ടതുണ്ടോ? അക്കാര്യത്തില്‍ ഏകാഭിപ്രയമുണ്ടോ എന്നെല്ലാം വേറെ ചര്‍ച്ച<<


അപ്പോൾ ദീൻ പൂർത്തിയാവുമ്പോൾ നാല് വിഭാഗം ലൈംഗീക ബന്ധമേ അനുവദനീയമായിട്ടുണ്ടായിരുന്നുള്ളൂ എന്ന് താങ്കൾ സമ്മതിച്ച സ്ഥിതിക്ക് ഈ നാലിൽ സ്വയം ഭോഗം താങ്കൾ പറയുകയും ചെയ്തില്ല എന്ന് വരുമ്പോൾ താങ്കളുടെ പ്രസ്താവനയിൽ നിന്ന് തന്നെ സ്വയം ഭോഗം നബി(സ) ദീൻ പൂർത്തിയാക്കിയ കാലത്തില്ലായിരുന്നു എന്ന് വ്യക്തമാവുകയല്ലെ ചെയ്യുന്നത് സഹോദരാ…?എന്തിനാണ് സലീം ഇങ്ങനെ അസത്യം പറയുന്നത്.താങ്കൾ പറഞ്ഞ നാലിൽ ഒരു വിവാഹം മുത് അ:വിവാഹം അല്ലെ? അത് നബി(സ) തങ്ങൾ തന്നെ നിരോധിച്ചിട്ടുണ്ട്.

പിന്നെ നാലിൽ രണ്ടെണ്ണം അടിമ വ്യബസ്ഥയുടെ വക ഭേദങ്ങളായിരുന്നു.അപ്പോൾ ചുരുക്കം ഇങ്ങനെ മനസിലാക്കുക.മുത് അ: വിവാഹം ഇന്ന് പാടില്ല വ്യവസ്ഥാപിതമായ അടിമ വ്യവസ്ഥയും ഇല്ലാതായി.അപ്പോൾ സലീം പറഞ്ഞ പോലെ ഹലാലായ ലൈംഗീക ബന്ധത്തിനു ശരിയായ വിവാഹം മാത്രമേ വഴിയുള്ളൂ എന്ന് മനസിലാക്കുക.സ്വയം ഭോഗം നിരോധിച്ചിട്ടില്ലെന്ന താങ്കളുടെ നിരീക്ഷണത്തിന്റെ മറുപടി പോസ്റ്റിൽ തന്നെയുണ്ട് ഒന്ന് കണ്ണ് തുറന്ന് നോക്കുമല്ലോ!

നബി(സ) ഹലാലാക്കിയതിനെ ആരും ഹറാമാക്കിയിട്ടില്ല-ആക്കാൻ അധികാരവുമില്ല-പക്ഷെ നബി(സ) അനുവദിക്കാത്തത് അനുവദനീയമെന്ന് പറയുന്ന അഹങ്കാരമാണ് താങ്കളെ പോലുള്ളവർ ചെയ്യുന്നത് എന്ന് തിരിച്ചറിയുക അപ്പോൾ പ്രശ്നം തീരും

>>പരസ്യമായി അന്ഗീകരിക്കതെയും കുറ്റബോധത്തോടെയുമാണെങ്കിലും എല്ലാ പുരുഷന്മാരും ഒരു പ്രായത്തില്‍ സ്വയംഭോഗം ചെയ്തവരാണ്<<


കുറ്റ ബോധത്തോടെ ചെയ്തവനു അള്ളാഹുവോട് പാശ്ചാത്തപിച്ച് പരലോകം രക്ഷപ്പെടുത്താൻ അവസരമുണ്ട്.സലീമിനെ പോലുള്ള മുറിവൈദ്യന്മാരുടെ കാര്യം കട്ട പ്പൊക തന്നെയായിരിക്കുമെന്ന് ഓർക്കുക.പിന്നെ എല്ലാ പുരുഷന്മാരും ചെയ്തവരാണെന്നൊക്കെ പറയുന്നത് എത്ര ഗൌരവമുള്ള നുണയാണെന്ന് സലീം ചിന്തിച്ചിട്ടുണ്ടോ?ഇതൊരു തരം കാപട്യമാണ്.സത്യ വിശ്വാസികളിൽ അരുതായ്മകൾ വ്യാപകമാവാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് ഖുർ ആനിന്റെ നിരീക്ഷണം ഇങ്ങനെയാണ് എന്ന് അറിയിക്കുന്നു.എല്ലാവരും ചെയ്താൽ ഒരു കാര്യം അനുവദനീയമാകുമെന്ന് സലീം ധരിച്ചിട്ടുണ്ടെങ്കിൽ അത് ഇസ്ലാമിന്റെ ചിലവിൽ വേണ്ടാട്ടോ….എല്ലാവരും ചെയ്യലല്ല ഒരു കാര്യം അനുവദനീയമാവുന്നതിന്റെ മാനദണ്ഡം.


>>അപരിഷ്കൃത സാമൂഹിക സാഹചര്യത്തില്‍ നല്‍കപ്പെട്ട കാലഹരണപെട്ട ഫതവകളിലേക്ക് സ്വയംഭോഗംകൂടി കൂട്ടി വായിക്കുന്നതായിരിക്കും നല്ലത്. ഇസ്ലാമികധ്യപനങ്ങള്‍ പുതിയ സാമൂഹ്യസാഹചര്യത്തില്‍ പ്രായോഗികമായി വായിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയുമാണ് വേണ്ടത് <<


കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?ഒരു തോന്ന്യാസത്തെ ന്യായീകരിക്കുന്നതാണോ സലീമേ പരിഷ്ക്കാരം? താങ്കൾ ഏത് ഇ സ്ലാമിനെയാണ് പ്രതിനിഥാനം ചെയ്യുന്നത്? യഥാർത്ഥ ഇസ്ലാമിനു ഒരു ഫത് വയും തിരുത്തേണ്ടി വന്നിട്ടില്ല. താങ്കളെപോലുള്ള മുറി വൈദ്യരുടെ ഫത് വകൾ തിരുത്തിയിട്ടുണ്ടെങ്കിൽ അത് ഇസ്ലാമിന്റെ കുറ്റവുമല്ല. ഏത് സാഹചര്യത്തിലും സദാചാരം നില നിർത്താൻ ശബ്ദിക്കുകയും അസാന്മാർഗ്ഗികത കയ്യൊഴിക്കാൻ യത്നിക്കുകയുമാണ് മുസ്ലിം ചെയ്യുക. അതാണ് യഥാർത്ഥ പരിഷ്ക്കരണം.അല്ലാതെ ഒഴുക്കിനനുസരിച്ച് നീന്താൻ ആർക്കും കഴിയും അത് പരിഷ്ക്കരണമല്ല മറിച്ച് ഗതികേടാണ്

>>.20)o നൂറ്റാണ്ടില്‍ പോലും മലബാറില്‍നിന്നും ഹജ്ജിനു വന്നവര്‍ അടിമയെയും വാങ്ങിതിരിച്ചു വന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് <<


സലീമിനെപോലുള്ളവർ എഴുതിയ ചരിത്രം,ആവും അല്ലെ?!!!

>>റമളാന്‍ന്റെ രാത്രികളില്‍ സഹാബിമാര്‍ കുറ്റബോധത്തോടെ ഭാര്യമാരെ ബന്ധപ്പെട്ടിരുന്നതായും, അതാണ് നോമ്പുകാര്‍ക്ക് രാത്രിയില്‍ സംയോഗം ഹലാല്‍ ആക്കി ആയത്ത് ഇറങ്ങിയതിന്റെഅവതരണപക്ഷാത്തലം എന്നും മനസ്സിലാക്കിയിട്ടുണ്ട് <<


അന്ന് അത് കുറ്റം തന്നെയായിരുന്നു.പക്ഷെ അള്ളാഹു രാത്രിയിൽ അത് അനുവദിച്ചു..എന്ന പോലെ സ്വയം ഭോഗം അനുവദിച്ചു എന്ന് കണ്ടിട്ടുണ്ടോ?കയ്യിനെ വിവാഹം ചെയ്തവൻ ശപിക്കപ്പെട്ടവനാണെന്ന പ്രസ്താവനയാണ് പ്രവാചകൻ(സ) നടത്തിയത് ഇപ്പോൾ വ്യത്യാസം മനസിലായില്ലെ സലീമേ?

>> വിക്കിപീഡിയ ഞാന്‍ ഉദ്ധരിച്ചത് നിലവില്‍ ശാസ്ത്രവുംലോകവും പ്രശനത്തെ എങ്ങിനെ കാണുന്നു എന്ന് സൂചിപിക്കാനാണ്.ശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളികളയെണ്ടാതെല്ല. ശാസ്തീയ കാര്യങ്ങളില്‍ പല അമളികളും പഴയ കാല പണ്ഡിതന്മാര്‍ നല്‍കിയ ഫതവകളില്‍ ഉണ്ടായിട്ടുണ്ട് <<

എന്തിനാണ് സലീം ഇങ്ങനെ പരിഹാസ്യനാവുന്നത്?ശാസ്ത്രത്തെ പൂർണ്ണമായി തള്ളിക്കളയേണ്ടതല്ലെന്ന് താങ്കൾ പറയുമ്പോൾ പൂർണ്ണമായി കൊള്ളാനാവില്ലെന്നും കൂടി അതിൽ ഇല്ലേ?ഇങ്ങനെ മലർന്ന് കിടന്ന് തുപ്പല്ലേ സലീമേ!

ആ അമളി പറ്റിയ ഫത്വകളും മുഫ്തികളെയും താങ്കളൊന്ന് വിശദീകരിക്കുമോ?

>>ഉദാ :-രക്തദാനം,അവയവദാനം,ജീവനുള്ളവയുടെ ചിത്രങ്ങള്‍ , ഫോട്ടോഗ്രഫി , ടി വി തുടങ്ങിയവ ഒരു കാലത്ത് ഇസ്ലാമില്‍ ഹറാം ആയിരുന്നു.<<


മുമ്പ് ഹറാമായതൊക്കെ ഇന്നും ഹറാം തന്നെയാണ് തങ്കൾക്ക് ഇതിലൊന്നുമുള്ള വ്യത്യാസം അറിയാത്തതിന് ഇസ്ലാമിനെ പഴിക്കണോ?

>>മനുഷ്യര്‍ സ്പേസ് ലും ചന്ദ്രനിലും കാലുകുത്തുമെന്ന് വിശ്വസിക്കല്‍ ഇസ്ലാമിക്‌ വിശ്വാസത്തിനെതിരനെന്നു ഫതവനല്‍കിയിരുന്നു.<<

ആരാണാവോ ഈ ഫത്_വ നൽകിയത്.? അൻസാരിനെ പോലെ നിരുത്തരവാദ പ്രസ്താവനയല്ല നിങ്ങളുടെതെങ്കിൽ താങ്കൾ തെളിവ് സഹിതം, അതൊന്നു വിശദീകരിക്കുമോ? സലീമിനു ചരിത്രമറിയുമെങ്കിൽ സൂപ്പർ സ്പ്യ്സിലെത്തിയ മുഹമ്മദ് നബി(സ)യുടെ മിഅ്റാജ് വിശ്വസിക്കുന്നവരാണ് മുസ്_ലിംകൾ(അത് ഉൾക്കൊള്ളാൻ കഴിയാത്ത ചില ഉൽ‌പ്പതിഷ്ണുക്കൾ അത് സ്വപ്നാടനമാക്കാൻ ഇടക്കാലത്ത് കഷ്ടപ്പെട്ടിരുന്നു എന്നത് മറക്കുന്നില്ല അവരെക്കണ്ടാണ് താങ്കൾ ഇസ്ലാമിനെയും ഫത് വയെയും വിശകലനം ചെയ്യുന്നതെങ്കിൽ അത് ഇനിയും ധാരാളമുണ്ടാകും അതിനു ഇസ്ലാം ഉത്തരവാദിയല്ല എന്ന് അറിയിക്കട്ടെ)

>>സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചിരുന്നു.<<

സ്ത്രീ വിദ്യഭ്യാസം നിരോധിച്ചിരുന്നു എന്ന് താങ്കൾ തെളിയിക്കുമോ?

>>അത്തരം ഫതവകള്‍ക്ക് അക്കാലത്ത് സ്വീകാര്യത ലഭിച്ചിരുന്നു.ഇന്നാകട്ടെ ഏറ്റവും യാഥാസ്ഥിതികര്‍ എന്ന്വിളിക്കപ്പെടുന്നവര്‍ പോലും ചാനല്‍ തുടങ്ങിയിരിക്കുന്നു<<

താങ്കൾ ഏതോ സ്വപ്ന ലോകത്താണ് അല്ലെങ്കിൽ താങ്കൾ ഒരു കൂലി എഴുത്തുകാരനാണ് .കാരണം മുസ്ലിംകൾ പറഞ്ഞിരുന്നതും പറയുന്നതും തമ്മിൽ ഒരു വ്യത്യാസവമില്ല.ചാനൽ എന്നതല്ല തെറ്റ് അതിൽ എന്ത് വരുന്നു എന്നതാണ്.നേരത്തെ തെറ്റെന്ന് പറഞ്ഞതിനെ ശരിയാക്കാൻ ആരെങ്കിലും മിനക്കെട്ടാൽ സ്വയം ഭോഗ വിഷയത്തിലെന്നപോലെ ഇടപെടാൻ നമ്മളും ബ്ലോഗുമൊക്കെ ഇവിടെ തന്നെ കാണും സലീമേ!(ഇ.അ)


>>ഞാനുദ്ദേശിച്ചത് ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും ആരോഗ്യകരമായി ചര്‍ച്ചചെയ്യുക എന്നുള്ളതാണ്.വ്യക്തിഹത്യയിലും പരിഹാസത്തിലും താല്പര്യമില്ല<<

ഇതാണോ ആരൊഗ്യകരമായ ചർച്ച? വായിൽ വന്നത് വിളിച്ച് പറയലാണോ ആരോഗ്യകരം!വ്യക്തി ഹത്യ ചെയ്യുന്നത് ആരാണ് ? .മുസ്ലിം ലോകത്തെ പണ്ഡിതന്മാരൊക്കെ കാലഹരണപ്പെട്ടത് പറഞ്ഞു എന്ന് പറഞ്ഞ താങ്കളേക്കാൾ വലിയ വ്യക്തി ഹത്യക്കാരൻ ആരാണ്? പരിഹസിച്ചതും താങ്കൾ തന്നെയല്ലെ… ? താങ്കൾ അർഹിക്കുന്നത് പരിഹാസം മാത്രമാണെങ്കിലും താങ്കളെ പോലുള്ളവർ പറയുന്നത് കേട്ട് പെട്ടു പോയവരുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഇത്രയും എഴുതിയത്

conclution :

ചുരുക്കത്തിൽ വിവാഹം ചെയ്യാത്തവർക്ക് സ്വയം ഭോഗത്തിനു അനുമതി ആവശ്യപ്പെടുന്നവർ ഒരു മുസ്ലിം ശീലിക്കേണ്ട ക്ഷമയും വിശുദ്ധിയുമൊക്കെ സൌകര്യ പൂർവം മറക്കുകയാണ്.അള്ളാഹുവിന്റെ ഇഷ്ടം സമ്പാദിക്കാൻ ശ്രമിക്കുന്നവർ അവരുടെ ഗുഹ്യത്തെ സൂക്ഷിക്കുക തന്നെ വേണം വല്ല സാഹചര്യത്തിലും ഇത്തരം തെറ്റ് ചെയ്യുന്നവർ നാഥനോട് പാശ്ചാത്തപിക്കണം ഇതാണ് വിഷയത്തിന്റെ മർമ്മം.അനിവാര്യത പറഞ്ഞും സാർവത്രികമെന്ന് വാദിച്ചും ഒരു തിന്മയെ വെള്ള പൂശുന്നത് വലിയ നിഷേധവും ധിക്കാരവുമാണെന്ന് തിരിച്ചറിയണം .സ്വയം ഭോഗം ന്യായീകരിക്കാനായി വന്നവരോടൊക്കെ വിശുദ്ധ ഖുർ_ആൻ വിശ്വാസികളോടായി നടത്തിയ ഒരു ആഹ്വാനം ഉണർത്തട്ടെ



وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّى يُغْنِيَهُمْ اللَّهُ مِن فَضْلِهِ
(സൂറത്ത് നൂര്‍ 33 )


വിവാഹം കഴിക്കാൻ കഴിവ് ലഭിക്കാത്തവർ അവർക്ക് അള്ളാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് സ്വാശ്രയത്വം നൽകുന്നത് വരെ സന്മാർഗ നിഷ്ഠ നിലനിർത്തട്ടെ(സൂറത്തുന്നൂർ 33)

ഇതാണ് ഇസ്ലാം ദീൻ .തെറ്റു ചെയ്യുന്നതിനേക്കാൾ ഗൌരവമാണ് തെറ്റിനെ ന്യായീകരിക്കൽ എന്ന് എല്ലാവരും അറിയുക . യുക്തിവാദമല്ല ഇസ് ലാം ദീൻ എന്ന് തിരിച്ചറിയുക

അള്ളാഹു നല്ലത് ശീലമാക്കാനും നല്ലതിനായി ശബ്ദിക്കാനും എല്ലാവർക്കും അനുകൂല സാഹചര്യം നലകട്ടെ ആമീൻ

ഇവിടെ വന്നവർക്കെല്ലാം നന്ദിയോടെ……

ഈ വിഷയം ഇവിടെ തത്ക്കാലം അവസാനിപ്പിക്കട്ടെ..

Tuesday, September 27, 2011

സ്വയംഭോഗം ഫത്‌വ - അന്‍‌സാറിനു മറുപടി

പ്രിയ വായനാക്കാരോട്,

താഴെ ഇമേജ് ക്ലിക് ചെയ്ത് ആദ്യം വായിക്കുക.




പ്രണയ ധ്യാനം എന്ന പേരില്‍ അന്‍സാര്‍ നിലമ്പൂര്‍ എഴുതുന്ന ബ്ലോഗില്‍ അന്‍സാറിന്റെ വരികളാണ്‌ മുകളില്‍ കാണുന്നത്. ദൈവത്തിനും അന്‍സാറിനുമിടയിലുള്ള ചിലതിനെ സംബന്ധി‍ച്ച ‌ചില പഠനങ്ങള്‍ !! തെറ്റുകള്‍ പ്രതീക്ഷിച്ച് കടന്നു വരൂ എന്ന് പറയുന്ന ബ്ലോഗര്‍ (ഇദ്ദേഹം ഫേസ് ബുക്കിലും ട്വിറ്ററിലും ഈ വക പഠനങ്ങള്‍ മാലോകർക്കായി വിളമ്പുന്നുണ്ടെന്ന് പറയുന്നു ) പക്ഷെ തന്റെ തെറ്റുകള്‍ ആരും ചൂണ്ടിക്കാട്ടുന്നത് ഇഷ്ടപ്പെടുന്നില്ല. മുന്നെ യുക്തിവാദിയായിരുന്നു എന്നും ബ്ലോഗില്‍ പറയുന്നുണ്ട് !. ഇവിടെ നിരൂപണം ചെയ്യപ്പെടുന്ന പോസ്റ്റിലെ തെറ്റുകള്‍ കമന്റായി എഴുതിയതൊന്നും അന്‍സാര്‍ പ്രസിദ്ധീകരിച്ചില്ല .. താഴെ കാണുന്ന കമന്റ് ബോക്സിനു മുകളില് അതിന്റെ ന്യായീകരണം(?) കാണുന്നത് വായിക്കുക




ഇത്തരത്തില്‍ ഒന്ന് ബ്ലോഗ് ചരിത്രത്തില്‍ തന്നെ ആദ്യമാണോ എന്ന് സംശയിക്കേണ്ടയിരിക്കുന്നു.


ഇങ്ങിനെ ഒരു അറിയിപ്പ് ഇദ്ധേഹം തന്നെ വിമർശിക്കുന്നവർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഈ കുറിപ്പ് തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നതിനു മുന്നെ ഒന്ന് കൂടി ആ ബ്ലോഗിൽ പോയപ്പോൾ ആ പ്രഖ്യാപനത്തിനു വീണ്ടും മാറ്റം അതിങ്ങനെ




ഇദ്ധേഹം നല്ല ഒരു തമാശക്കാരനാണെന്ന് തോന്നുന്നു... ! ഇവിടെ വിമർശിക്കപ്പെടുന്നത് പത്രത്താളുകളിലെ വാർത്തകളല്ല .ഇദ്ധേഹം ഇസ്‌ലാമിന്റെ പേരിൽ എഴുന്നെള്ളിച്ചിട്ടുള്ള കളവുകളാണ്..


വിഷയത്തിലേക്ക് വരാം..


സ്വയംഭോഗം ,സ്വവര്‍ഗഭോഗം ..അത് എന്തായാലും അന്‍‌സാറിനു ചെയ്യാം......ചെയ്യാതിരിക്കാം.. മറ്റുള്ളവരോട് അതിന്റെ ഗുണ (? ) ങ്ങള്‍ വിവരിക്കുകയും ചെയ്യാം. എന്നാല്‍ അത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് അനുസരിച്ചാണെന്ന് പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ബ്ലോഗര്‍ ബാധ്യസ്ഥനാണ്‌. ഇവിടെ അന്‍സാറിന്റെ പോസ്റ്റില്‍ കമന്റ് ഇട്ടിരിക്കുന്നവര്‍ (അനുകൂലം മാത്രമേ ഇയാള്‍ പോസ്റ്റ് ചെയ്യുകയുള്ളൂ എന്ന് അറിയിച്ചത് മറക്കാതിരിക്കുക) ഇയാളുടെ ഫത്‌വ സ്വീകരിച്ചതായി കാണുന്നു.





അൻസാറിന്റെ വരികൾ താഴെ ബ്രാകറ്റുകളിലായി കൊടുത്തിരിക്കുന്നു. ( നീല നീറത്തിൽ ഉള്ളത് സംവാദകന്റെ മറുപടി )

അൻസാർ പറയുന്നു

(ഞാന്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നപ്പോഴും പിന്നീട് ഫെയ്സ്ബുക്കില്‍ വന്നപ്പോഴും കൂട്ടുകാര്‍ എന്നോട് രഹസ്യമായി കൂടുതല്‍ ചോദിച്ചത് സ്വയംഭോഗം പാപമാണോ എന്നായിരുന്നു. സ്ഥിരമായി അവര്‍ക്ക് നല്‍കുന്ന ഒരു മറുപടി എന്‍റെ കൈവശമുണ്ട്. ആ മറുപടി എന്‍റെ ബ്ലോഗില്‍ ഉണ്ടെങ്കില്‍ എന്‍റെ ബ്ലോഗ് വായനക്കാര്‍ക്കും വായിക്കാമല്ലോ എന്നു കരുതി. വായിച്ചാലും)


സംവാദകന്റെ മറുപടി

സംശയ നിവാരണത്തിനായി സമൂഹം സമീപിക്കുന്ന കക്ഷി കൊള്ളാം!


(ഒരു കര്‍മ്മം കൊണ്ടുള്ള ഗുണ ദോഷങ്ങള്‍ വിലയിരുത്തിയാല്‍ തന്നെ അത് പാപമാണോ എന്ന് ഏകദേശം കണ്ടെത്താന്‍ മനുഷ്യര്‍ക്ക്‌ കഴിയും. മുഴുവന്‍ കണ്ടെത്താന്‍ ദൈവത്തിനു മാത്രമെ കഴിയൂ.)


സമാധാനമായി!.ദൈവത്തിന്റ്റെ കണ്ടെത്തലിനെ ഇദ്ദേഹവും അംഗീകരിക്കുമല്ലൊ!


(കുറ്റമാണെന്ന് കരുതി ഒരു കര്‍മ്മം ചെയ്‌താല്‍ കുറ്റബോധം സ്വാഭാവികമാണ്. കുറ്റമല്ലെന്ന് കരുതി ചെയ്‌താല്‍ കുറ്റബോധം ഉണ്ടാവുകയുമില്ല.)


ഈ കണ്ടുപിടുത്തക്കാരനെ എങ്ങനെയാണ് വിലയിരുത്തേണ്ടത് എന്ന് മനസിലാകുന്നില്ല.കുറ്റമല്ലെന്ന് കരുതി എന്തും ചെയ്യാമെന്ന യുക്തിവാദം അന്ധതയല്ലാതെ മറ്റെന്താണ്!


(സ്വപ്നസ്ഖലനമുണ്ടാകുന്നതും അന്യരെ മനസില്‍ കാണുമ്പോള്‍ ആണ്.)


സ്വപ്ന സ്ഖലനം എന്നത് ഉറക്കത്തിൽ മനുഷ്യന്റെ നിയന്ത്രണമില്ലാതെ നടക്കുന്ന കാര്യമാണ് സ്വയം ഭോഗമോ ?ഇതിലെ വ്യത്യാസം പോലും തിരിച്ചറിയാത്തയാൾ ഫത് വ കൊടുക്കാനിറങ്ങിയാൽ ഇനി എന്തൊക്കെ കേൾക്കേണ്ടി വരും ആവോ!


കൌമാരക്കാർക്ക് /ഇണ അടുത്തില്ലാത്തവർക്കും ആശ്വാസമുണ്ടാക്കാ‍നിറങ്ങിയ ഇദ്ദേഹം വ്യഭിചാരത്തിൽന്റെ ഗുണങ്ങൾ നിരത്തി എന്നാവും ഫത് വ ഇറക്കുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു


സ്വയം ഭോഗത്തിന്റെ നേട്ടം നിരത്തിയ ഇയാൾ എന്നാണാവോ മദ്യത്തിന്റെ നേട്ടവും ചൂതാട്ടത്തിന്റെ നേട്ടവും വിശകലനം ചെയ്ത് അത് ഹലാലാക്കാനിറങ്ങുന്നത്!


(ഗുണദോഷങ്ങള്‍ വിലയിരുത്തിയത് കൊണ്ടു മാത്രം ഒരു കര്‍മ്മം പുണ്യമോ പാപമോ ആകുകയില്ല.)


പിന്നെ എന്തിനാണാവോ ഇതിന്റെ ഗുണങ്ങൾ വിലയിരുത്താൻ ഇത്ര കഷ്ടപ്പെട്ടത്?


(ഖുര്‍ആനിലും നേര്‍ക്കുനേരെ സ്വയംഭോഗം പാപമാണെന്ന് എവിടെയും പറയുന്നില്ല.)


അത് പാപമാണെന്ന് വ്യംഗ്യമായി പറയുന്നു എന്ന് തന്നെയല്ലേ ഇതിന്റെ അർത്ഥം?


(ബൈബിള്‍ പണ്ഡിതന്മാര്‍ ചെയ്യുന്ന പോലെ ചില മുസ്‌ലിം പണ്ഡിതന്മാരും വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തുകയാണ് ചെയ്യുന്നത്. )


കസർത്തുകൾ ആരാണ് നടത്തുന്നതെന്ന് മുകളിലെ ഖുര്‍ആനിലും നേര്‍ക്കുനേരെ സ്വയംഭോഗം പാപമാണെന്ന് എവിടെയും പറയുന്നില്ല എന്ന താങ്കളുടെ പ്രസ്താവനയിൽ നിന്ന് തന്നെ മനസ്സിലായല്ലൊ!


(വേദ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്വയംഭോഗം പാപമെന്ന് പറയുന്ന പണ്ഡിതന്മാര്‍ ഒരു കാര്യം മനസിലാക്കിയിട്ടില്ല എന്നു തോന്നുന്നു. അതായത്‌ സ്വയംഭോഗം മനുഷ്യന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ക്കേ സ്വയംഭോഗവുമുണ്ട്.)


ഒരു കാര്യം സ്വീകാര്യമാവുന്നത് അതിന്റെ കാലപ്പഴക്കം നോക്കിയാണ് തീരുമാനിക്കുന്നതെങ്കിൽ അസൂയ കാരണത്താലുള്ള കൊലപാതകവും താങ്കൾക്ക് പുണ്യമാവുമല്ലോ!


സ്വയം ഭോഗത്തെ എതിർക്കാൻ ബലഹീനമായ ഹദീസുകൾ ഏച്ചു കൂട്ടി പണ്ഡിതന്മാർ കഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന അൻസാർ സ്വയം ഭോഗത്തിനു അനുകൂലമായി കോട്ട് ചെയ്ത മലയാളത്തിന്റെ അറബി മൂലവും അത് സ്വീകാര്യമാണോ എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഹാജറാക്കാനും ധൈര്യപ്പെടുമോ എന്ന് അറിയാൻ താല്പര്യമുണ്ട് അബ്ദുറസാക്ക് എന്ന് നിങ്ങൾ എഴുതിയത് ഗ്രന്ഥത്തിന്റെ പേരാണോ അതോ വ്യക്തിയാണോ?സ്വന്തം ബ്ലോഗിൽ കൈയടി ലഭിക്കുന്ന കമന്റുകൾ മാത്രം പബ്ലിഷ് ചെയ്യുന്ന അൽ‌പ്പത്വം തന്നെ താങ്കളുടെ ഈ വിഷയത്തിലുള്ള ചങ്കൂറ്റം മാലോകർക്ക് മനസ്സിലാക്കാൻ ഉപകരിക്കും


(സ്വയംഭോഗം പാപമെന്നു പറയുന്ന ക്രിസ്ത്യന്‍-മുസ്‌ലിം പണ്ഡിതന്മാരുടെ തെളിവുകള്‍ അല്ലാത്ത തെളിവുകളെ മുഴുവന്‍ എനിക്ക് നിഷ്പ്രയാസം ഖണ്ഡിക്കാന്‍ കഴിയും. പക്ഷെ പോസ്റ്റിന്‍റെ നീളക്കൂടുതല്‍ ഭയന്ന് അതിന് മുതിരുന്നില്ല.)


പുതിയ ഒരു പോസ്റ്റിൽ താങ്കൾ അതൊന്നു പോസ്റ്റുമോർട്ടം ചെയ്യൂ.താങ്കളുടെ വൈജ്ഞാനിക നിലവാരം താങ്കൾക്ക് മനസിലാക്കി തരാം ഇ/അ


(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ചില അവസരങ്ങളില്‍ സ്വയംഭോഗം പാപമാകും എന്നു തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്.)


നിങ്ങളുടെ അസുഖം എന്താണ് ?സ്വയം ഭോഗം പാപമാകുമെന്ന് ഖുർ ആനും പ്രവാചകനുമൊന്നും പഠിപ്പിച്ചില്ലെന്ന് പറയാനല്ലേ താങ്കൾ ഈ പോസ്റ്റിട്ടത്?താങ്കൾ പാപമാണെന്ന് പറഞ്ഞ ആ ഘട്ടത്തിന്റെ തെളിവ് ഒന്നു പറയാമോ?


(ഇങ്ങനെയുള്ളതല്ലാത്ത സ്വയംഭോഗം ഞാന്‍ മനസിലാക്കിയത് പ്രകാരം മൂക്ക് പിഴിഞ്ഞിടുന്നത് പോലെയുള്ള ഒരു കാര്യം മാത്രമാണ്. മാത്രമല്ല അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ച് സ്വന്തം ചാരിത്ര്യം സംരക്ഷിക്കാനും മറ്റുള്ളവരെ വികാരത്തോടെ നോക്കുന്നതും അവരെ ശല്യം ചെയ്യുന്നതും അവരെ വ്യഭിചരിക്കുന്നതും ഒഴിവാക്കാനും വേണ്ടി ഒരാള്‍ സ്വയംഭോഗം ചെയ്‌താല്‍ യാതൊരു സംശയവുമില്ലാതെ ഞാന്‍ പറയുന്നു അതൊരു മഹത്തായ പുണ്യകര്‍മ്മം തന്നെയാണ്. അതുകൊണ്ടാണ് നബിശിഷ്യന്‍മാര്‍(റ) അത് ചെയ്യാന്‍ കല്‍പ്പിച്ചതും......)




പുണ്യകർമ്മം എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം താങ്കൾ എന്താണ് മനസിലാക്കിയത്?


താങ്കൾ എന്ത് വിവരക്കേട് വേണമെങ്കിലും പറയുകയോ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തോളൂ പക്ഷെ അത് മതത്തിന്റെ ചിലവിൽ വേണ്ടാ


===================================================

ഇനി എന്താണീ വിഷയത്തിൽ ഖുർ ആൻ പറയുന്നതെന്ന് ചെറുതായൊന്ന് നോക്കാം

ഖുർആൻ പറയുന്നു



والذين هم لفروجهم حافظون . إلا على أزواجهم أو ما ملكت أيمانهم فإنهم غير ملومين . فمن ابتغى وراء ذلك فأولئك هم العادون ) 4-6 سورة المؤمنون






യഥാർത്ഥ വിശ്വാസികൾ അവരുടെ ഗുഹ്യ ഭാഗങ്ങളെ അവരുടെ ഭാര്യമാർ അടിമകൾ എന്നിവരല്ലാത്തവരുടെ മേൽ സൂക്ഷിക്കുന്നവരാണ്.ഇതിന്റെ അപ്പുറത്തേക്ക് (ഗുഹ്യ ഭാഗത്തിന്റെ സുഖത്തിനായി )വല്ലവരും അന്വേഷിച്ച് പോയാൽ അവർ അതിക്രമികളാകുന്നു(അദ്ധ്യായം 23/സൂക്തങ്ങൾ 4-6)


അപ്പോൾ പച്ചയായി ഖുർ ആൻ പറഞ്ഞത് ഭാര്യമാരും വ്യവസ്ഥാപിതമായി ലഭിച്ച അടിമ സ്ത്രീകളും(ഇന്ന് അടിമ വ്യവസ്ഥയില്ല തന്നെ)അല്ലാത്ത എന്ത് മാർഗം തേടിപ്പോയാലും അത് തെറ്റാണെന്ന് അസന്നിഗ്ദമായി ഖുർആൻ പറഞ്ഞിട്ടും ഖുർആൻ നേക്കുനേർ ഇത് വിലക്കിയില്ലെന്ന് പറയാൻ ഒന്നുകിൽ അപാരമായ തൊലിക്കട്ടി വേണം അല്ലെങ്കിൽ അവർണ്ണനീയമാം വിധം അജ്ഞത വേണം


ഇനി ഭാര്യയില്ലാത്തവരും ഇണ അടുത്തില്ലാത്തവരും സ്വയം ഭോഗം നടത്തി നിർവ്ര്‌തി അടയാനല്ല മറിച്ച് നോമ്പെടുത്ത് വികാരം ശമിപ്പിക്കാനാണ് പ്രവാചകൻ പറഞ്ഞത് .ഇമം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഏറ്റവും പ്രബലമായ നബി വചനത്തിൽ ഇത് കാണാം


يا معشر الشباب من استطاع منكم الباءة فليتزوج، فإنه أغض للبصر وأحصن للفرج، ومن لم يستطع فعليه بالصوم فإنه له وجاء. أخرجه البخاري ومسلم


പ്രമാണ ബദ്ധമായി ഈ വിഷയത്തെ സമീപിക്കാൻ വിവരമുണ്ടെങ്കിൽ സ്വയം ഭോഗത്തിനനുകൂലമായി താങ്കൾ കൊടുത്ത മലയാളത്തിന്റെ അറബി മൂല്യത്തോടെ ഞാനീ പറഞ്ഞ തെളിവുകളെ ഖണ്ഡിക്കാൻ താങ്കൾ വരൂ


================================================

വായനക്കാരോട് ഒരു വാക്ക്

==============================================


ഈ വിഷയത്തിൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക. ഇദ്ധേഹം ബ്ലോഗിൽ എഴുതി വെച്ചത് (ഈ പോസ്റ്റിൽ ക്വോട്ട് ചെയ്തിട്ടുള്ളത് ) മാറ്റാൻ സാധ്യതയുള്ളതിനാൽ മുഴുവൻ പോസ്റ്റിന്റെയും പി.ഡി.എഫ് ഫയൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന് (അൻസാറിനെ കൂടി )ഉണർത്തുന്നു


Samvadhakanസംവാദകൻ

ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം-02 - സ്വയം ഭോഗം -ഫത്‌വ പോസ്റ്റ് മോർട്ടം.. ഇവിടെ വായിക്കുക