Tuesday, September 27, 2011

സ്വയംഭോഗം ഫത്‌വ - അന്‍‌സാറിനു മറുപടി

പ്രിയ വായനാക്കാരോട്,

താഴെ ഇമേജ് ക്ലിക് ചെയ്ത് ആദ്യം വായിക്കുക.




പ്രണയ ധ്യാനം എന്ന പേരില്‍ അന്‍സാര്‍ നിലമ്പൂര്‍ എഴുതുന്ന ബ്ലോഗില്‍ അന്‍സാറിന്റെ വരികളാണ്‌ മുകളില്‍ കാണുന്നത്. ദൈവത്തിനും അന്‍സാറിനുമിടയിലുള്ള ചിലതിനെ സംബന്ധി‍ച്ച ‌ചില പഠനങ്ങള്‍ !! തെറ്റുകള്‍ പ്രതീക്ഷിച്ച് കടന്നു വരൂ എന്ന് പറയുന്ന ബ്ലോഗര്‍ (ഇദ്ദേഹം ഫേസ് ബുക്കിലും ട്വിറ്ററിലും ഈ വക പഠനങ്ങള്‍ മാലോകർക്കായി വിളമ്പുന്നുണ്ടെന്ന് പറയുന്നു ) പക്ഷെ തന്റെ തെറ്റുകള്‍ ആരും ചൂണ്ടിക്കാട്ടുന്നത് ഇഷ്ടപ്പെടുന്നില്ല. മുന്നെ യുക്തിവാദിയായിരുന്നു എന്നും ബ്ലോഗില്‍ പറയുന്നുണ്ട് !. ഇവിടെ നിരൂപണം ചെയ്യപ്പെടുന്ന പോസ്റ്റിലെ തെറ്റുകള്‍ കമന്റായി എഴുതിയതൊന്നും അന്‍സാര്‍ പ്രസിദ്ധീകരിച്ചില്ല .. താഴെ കാണുന്ന കമന്റ് ബോക്സിനു മുകളില് അതിന്റെ ന്യായീകരണം(?) കാണുന്നത് വായിക്കുക




ഇത്തരത്തില്‍ ഒന്ന് ബ്ലോഗ് ചരിത്രത്തില്‍ തന്നെ ആദ്യമാണോ എന്ന് സംശയിക്കേണ്ടയിരിക്കുന്നു.


ഇങ്ങിനെ ഒരു അറിയിപ്പ് ഇദ്ധേഹം തന്നെ വിമർശിക്കുന്നവർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഈ കുറിപ്പ് തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നതിനു മുന്നെ ഒന്ന് കൂടി ആ ബ്ലോഗിൽ പോയപ്പോൾ ആ പ്രഖ്യാപനത്തിനു വീണ്ടും മാറ്റം അതിങ്ങനെ




ഇദ്ധേഹം നല്ല ഒരു തമാശക്കാരനാണെന്ന് തോന്നുന്നു... ! ഇവിടെ വിമർശിക്കപ്പെടുന്നത് പത്രത്താളുകളിലെ വാർത്തകളല്ല .ഇദ്ധേഹം ഇസ്‌ലാമിന്റെ പേരിൽ എഴുന്നെള്ളിച്ചിട്ടുള്ള കളവുകളാണ്..


വിഷയത്തിലേക്ക് വരാം..


സ്വയംഭോഗം ,സ്വവര്‍ഗഭോഗം ..അത് എന്തായാലും അന്‍‌സാറിനു ചെയ്യാം......ചെയ്യാതിരിക്കാം.. മറ്റുള്ളവരോട് അതിന്റെ ഗുണ (? ) ങ്ങള്‍ വിവരിക്കുകയും ചെയ്യാം. എന്നാല്‍ അത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് അനുസരിച്ചാണെന്ന് പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ബ്ലോഗര്‍ ബാധ്യസ്ഥനാണ്‌. ഇവിടെ അന്‍സാറിന്റെ പോസ്റ്റില്‍ കമന്റ് ഇട്ടിരിക്കുന്നവര്‍ (അനുകൂലം മാത്രമേ ഇയാള്‍ പോസ്റ്റ് ചെയ്യുകയുള്ളൂ എന്ന് അറിയിച്ചത് മറക്കാതിരിക്കുക) ഇയാളുടെ ഫത്‌വ സ്വീകരിച്ചതായി കാണുന്നു.





അൻസാറിന്റെ വരികൾ താഴെ ബ്രാകറ്റുകളിലായി കൊടുത്തിരിക്കുന്നു. ( നീല നീറത്തിൽ ഉള്ളത് സംവാദകന്റെ മറുപടി )

അൻസാർ പറയുന്നു

(ഞാന്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നപ്പോഴും പിന്നീട് ഫെയ്സ്ബുക്കില്‍ വന്നപ്പോഴും കൂട്ടുകാര്‍ എന്നോട് രഹസ്യമായി കൂടുതല്‍ ചോദിച്ചത് സ്വയംഭോഗം പാപമാണോ എന്നായിരുന്നു. സ്ഥിരമായി അവര്‍ക്ക് നല്‍കുന്ന ഒരു മറുപടി എന്‍റെ കൈവശമുണ്ട്. ആ മറുപടി എന്‍റെ ബ്ലോഗില്‍ ഉണ്ടെങ്കില്‍ എന്‍റെ ബ്ലോഗ് വായനക്കാര്‍ക്കും വായിക്കാമല്ലോ എന്നു കരുതി. വായിച്ചാലും)


സംവാദകന്റെ മറുപടി

സംശയ നിവാരണത്തിനായി സമൂഹം സമീപിക്കുന്ന കക്ഷി കൊള്ളാം!


(ഒരു കര്‍മ്മം കൊണ്ടുള്ള ഗുണ ദോഷങ്ങള്‍ വിലയിരുത്തിയാല്‍ തന്നെ അത് പാപമാണോ എന്ന് ഏകദേശം കണ്ടെത്താന്‍ മനുഷ്യര്‍ക്ക്‌ കഴിയും. മുഴുവന്‍ കണ്ടെത്താന്‍ ദൈവത്തിനു മാത്രമെ കഴിയൂ.)


സമാധാനമായി!.ദൈവത്തിന്റ്റെ കണ്ടെത്തലിനെ ഇദ്ദേഹവും അംഗീകരിക്കുമല്ലൊ!


(കുറ്റമാണെന്ന് കരുതി ഒരു കര്‍മ്മം ചെയ്‌താല്‍ കുറ്റബോധം സ്വാഭാവികമാണ്. കുറ്റമല്ലെന്ന് കരുതി ചെയ്‌താല്‍ കുറ്റബോധം ഉണ്ടാവുകയുമില്ല.)


ഈ കണ്ടുപിടുത്തക്കാരനെ എങ്ങനെയാണ് വിലയിരുത്തേണ്ടത് എന്ന് മനസിലാകുന്നില്ല.കുറ്റമല്ലെന്ന് കരുതി എന്തും ചെയ്യാമെന്ന യുക്തിവാദം അന്ധതയല്ലാതെ മറ്റെന്താണ്!


(സ്വപ്നസ്ഖലനമുണ്ടാകുന്നതും അന്യരെ മനസില്‍ കാണുമ്പോള്‍ ആണ്.)


സ്വപ്ന സ്ഖലനം എന്നത് ഉറക്കത്തിൽ മനുഷ്യന്റെ നിയന്ത്രണമില്ലാതെ നടക്കുന്ന കാര്യമാണ് സ്വയം ഭോഗമോ ?ഇതിലെ വ്യത്യാസം പോലും തിരിച്ചറിയാത്തയാൾ ഫത് വ കൊടുക്കാനിറങ്ങിയാൽ ഇനി എന്തൊക്കെ കേൾക്കേണ്ടി വരും ആവോ!


കൌമാരക്കാർക്ക് /ഇണ അടുത്തില്ലാത്തവർക്കും ആശ്വാസമുണ്ടാക്കാ‍നിറങ്ങിയ ഇദ്ദേഹം വ്യഭിചാരത്തിൽന്റെ ഗുണങ്ങൾ നിരത്തി എന്നാവും ഫത് വ ഇറക്കുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു


സ്വയം ഭോഗത്തിന്റെ നേട്ടം നിരത്തിയ ഇയാൾ എന്നാണാവോ മദ്യത്തിന്റെ നേട്ടവും ചൂതാട്ടത്തിന്റെ നേട്ടവും വിശകലനം ചെയ്ത് അത് ഹലാലാക്കാനിറങ്ങുന്നത്!


(ഗുണദോഷങ്ങള്‍ വിലയിരുത്തിയത് കൊണ്ടു മാത്രം ഒരു കര്‍മ്മം പുണ്യമോ പാപമോ ആകുകയില്ല.)


പിന്നെ എന്തിനാണാവോ ഇതിന്റെ ഗുണങ്ങൾ വിലയിരുത്താൻ ഇത്ര കഷ്ടപ്പെട്ടത്?


(ഖുര്‍ആനിലും നേര്‍ക്കുനേരെ സ്വയംഭോഗം പാപമാണെന്ന് എവിടെയും പറയുന്നില്ല.)


അത് പാപമാണെന്ന് വ്യംഗ്യമായി പറയുന്നു എന്ന് തന്നെയല്ലേ ഇതിന്റെ അർത്ഥം?


(ബൈബിള്‍ പണ്ഡിതന്മാര്‍ ചെയ്യുന്ന പോലെ ചില മുസ്‌ലിം പണ്ഡിതന്മാരും വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തുകയാണ് ചെയ്യുന്നത്. )


കസർത്തുകൾ ആരാണ് നടത്തുന്നതെന്ന് മുകളിലെ ഖുര്‍ആനിലും നേര്‍ക്കുനേരെ സ്വയംഭോഗം പാപമാണെന്ന് എവിടെയും പറയുന്നില്ല എന്ന താങ്കളുടെ പ്രസ്താവനയിൽ നിന്ന് തന്നെ മനസ്സിലായല്ലൊ!


(വേദ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്വയംഭോഗം പാപമെന്ന് പറയുന്ന പണ്ഡിതന്മാര്‍ ഒരു കാര്യം മനസിലാക്കിയിട്ടില്ല എന്നു തോന്നുന്നു. അതായത്‌ സ്വയംഭോഗം മനുഷ്യന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ക്കേ സ്വയംഭോഗവുമുണ്ട്.)


ഒരു കാര്യം സ്വീകാര്യമാവുന്നത് അതിന്റെ കാലപ്പഴക്കം നോക്കിയാണ് തീരുമാനിക്കുന്നതെങ്കിൽ അസൂയ കാരണത്താലുള്ള കൊലപാതകവും താങ്കൾക്ക് പുണ്യമാവുമല്ലോ!


സ്വയം ഭോഗത്തെ എതിർക്കാൻ ബലഹീനമായ ഹദീസുകൾ ഏച്ചു കൂട്ടി പണ്ഡിതന്മാർ കഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന അൻസാർ സ്വയം ഭോഗത്തിനു അനുകൂലമായി കോട്ട് ചെയ്ത മലയാളത്തിന്റെ അറബി മൂലവും അത് സ്വീകാര്യമാണോ എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഹാജറാക്കാനും ധൈര്യപ്പെടുമോ എന്ന് അറിയാൻ താല്പര്യമുണ്ട് അബ്ദുറസാക്ക് എന്ന് നിങ്ങൾ എഴുതിയത് ഗ്രന്ഥത്തിന്റെ പേരാണോ അതോ വ്യക്തിയാണോ?സ്വന്തം ബ്ലോഗിൽ കൈയടി ലഭിക്കുന്ന കമന്റുകൾ മാത്രം പബ്ലിഷ് ചെയ്യുന്ന അൽ‌പ്പത്വം തന്നെ താങ്കളുടെ ഈ വിഷയത്തിലുള്ള ചങ്കൂറ്റം മാലോകർക്ക് മനസ്സിലാക്കാൻ ഉപകരിക്കും


(സ്വയംഭോഗം പാപമെന്നു പറയുന്ന ക്രിസ്ത്യന്‍-മുസ്‌ലിം പണ്ഡിതന്മാരുടെ തെളിവുകള്‍ അല്ലാത്ത തെളിവുകളെ മുഴുവന്‍ എനിക്ക് നിഷ്പ്രയാസം ഖണ്ഡിക്കാന്‍ കഴിയും. പക്ഷെ പോസ്റ്റിന്‍റെ നീളക്കൂടുതല്‍ ഭയന്ന് അതിന് മുതിരുന്നില്ല.)


പുതിയ ഒരു പോസ്റ്റിൽ താങ്കൾ അതൊന്നു പോസ്റ്റുമോർട്ടം ചെയ്യൂ.താങ്കളുടെ വൈജ്ഞാനിക നിലവാരം താങ്കൾക്ക് മനസിലാക്കി തരാം ഇ/അ


(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ചില അവസരങ്ങളില്‍ സ്വയംഭോഗം പാപമാകും എന്നു തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്.)


നിങ്ങളുടെ അസുഖം എന്താണ് ?സ്വയം ഭോഗം പാപമാകുമെന്ന് ഖുർ ആനും പ്രവാചകനുമൊന്നും പഠിപ്പിച്ചില്ലെന്ന് പറയാനല്ലേ താങ്കൾ ഈ പോസ്റ്റിട്ടത്?താങ്കൾ പാപമാണെന്ന് പറഞ്ഞ ആ ഘട്ടത്തിന്റെ തെളിവ് ഒന്നു പറയാമോ?


(ഇങ്ങനെയുള്ളതല്ലാത്ത സ്വയംഭോഗം ഞാന്‍ മനസിലാക്കിയത് പ്രകാരം മൂക്ക് പിഴിഞ്ഞിടുന്നത് പോലെയുള്ള ഒരു കാര്യം മാത്രമാണ്. മാത്രമല്ല അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ച് സ്വന്തം ചാരിത്ര്യം സംരക്ഷിക്കാനും മറ്റുള്ളവരെ വികാരത്തോടെ നോക്കുന്നതും അവരെ ശല്യം ചെയ്യുന്നതും അവരെ വ്യഭിചരിക്കുന്നതും ഒഴിവാക്കാനും വേണ്ടി ഒരാള്‍ സ്വയംഭോഗം ചെയ്‌താല്‍ യാതൊരു സംശയവുമില്ലാതെ ഞാന്‍ പറയുന്നു അതൊരു മഹത്തായ പുണ്യകര്‍മ്മം തന്നെയാണ്. അതുകൊണ്ടാണ് നബിശിഷ്യന്‍മാര്‍(റ) അത് ചെയ്യാന്‍ കല്‍പ്പിച്ചതും......)




പുണ്യകർമ്മം എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം താങ്കൾ എന്താണ് മനസിലാക്കിയത്?


താങ്കൾ എന്ത് വിവരക്കേട് വേണമെങ്കിലും പറയുകയോ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തോളൂ പക്ഷെ അത് മതത്തിന്റെ ചിലവിൽ വേണ്ടാ


===================================================

ഇനി എന്താണീ വിഷയത്തിൽ ഖുർ ആൻ പറയുന്നതെന്ന് ചെറുതായൊന്ന് നോക്കാം

ഖുർആൻ പറയുന്നു



والذين هم لفروجهم حافظون . إلا على أزواجهم أو ما ملكت أيمانهم فإنهم غير ملومين . فمن ابتغى وراء ذلك فأولئك هم العادون ) 4-6 سورة المؤمنون






യഥാർത്ഥ വിശ്വാസികൾ അവരുടെ ഗുഹ്യ ഭാഗങ്ങളെ അവരുടെ ഭാര്യമാർ അടിമകൾ എന്നിവരല്ലാത്തവരുടെ മേൽ സൂക്ഷിക്കുന്നവരാണ്.ഇതിന്റെ അപ്പുറത്തേക്ക് (ഗുഹ്യ ഭാഗത്തിന്റെ സുഖത്തിനായി )വല്ലവരും അന്വേഷിച്ച് പോയാൽ അവർ അതിക്രമികളാകുന്നു(അദ്ധ്യായം 23/സൂക്തങ്ങൾ 4-6)


അപ്പോൾ പച്ചയായി ഖുർ ആൻ പറഞ്ഞത് ഭാര്യമാരും വ്യവസ്ഥാപിതമായി ലഭിച്ച അടിമ സ്ത്രീകളും(ഇന്ന് അടിമ വ്യവസ്ഥയില്ല തന്നെ)അല്ലാത്ത എന്ത് മാർഗം തേടിപ്പോയാലും അത് തെറ്റാണെന്ന് അസന്നിഗ്ദമായി ഖുർആൻ പറഞ്ഞിട്ടും ഖുർആൻ നേക്കുനേർ ഇത് വിലക്കിയില്ലെന്ന് പറയാൻ ഒന്നുകിൽ അപാരമായ തൊലിക്കട്ടി വേണം അല്ലെങ്കിൽ അവർണ്ണനീയമാം വിധം അജ്ഞത വേണം


ഇനി ഭാര്യയില്ലാത്തവരും ഇണ അടുത്തില്ലാത്തവരും സ്വയം ഭോഗം നടത്തി നിർവ്ര്‌തി അടയാനല്ല മറിച്ച് നോമ്പെടുത്ത് വികാരം ശമിപ്പിക്കാനാണ് പ്രവാചകൻ പറഞ്ഞത് .ഇമം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഏറ്റവും പ്രബലമായ നബി വചനത്തിൽ ഇത് കാണാം


يا معشر الشباب من استطاع منكم الباءة فليتزوج، فإنه أغض للبصر وأحصن للفرج، ومن لم يستطع فعليه بالصوم فإنه له وجاء. أخرجه البخاري ومسلم


പ്രമാണ ബദ്ധമായി ഈ വിഷയത്തെ സമീപിക്കാൻ വിവരമുണ്ടെങ്കിൽ സ്വയം ഭോഗത്തിനനുകൂലമായി താങ്കൾ കൊടുത്ത മലയാളത്തിന്റെ അറബി മൂല്യത്തോടെ ഞാനീ പറഞ്ഞ തെളിവുകളെ ഖണ്ഡിക്കാൻ താങ്കൾ വരൂ


================================================

വായനക്കാരോട് ഒരു വാക്ക്

==============================================


ഈ വിഷയത്തിൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക. ഇദ്ധേഹം ബ്ലോഗിൽ എഴുതി വെച്ചത് (ഈ പോസ്റ്റിൽ ക്വോട്ട് ചെയ്തിട്ടുള്ളത് ) മാറ്റാൻ സാധ്യതയുള്ളതിനാൽ മുഴുവൻ പോസ്റ്റിന്റെയും പി.ഡി.എഫ് ഫയൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന് (അൻസാറിനെ കൂടി )ഉണർത്തുന്നു


Samvadhakanസംവാദകൻ

ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം-02 - സ്വയം ഭോഗം -ഫത്‌വ പോസ്റ്റ് മോർട്ടം.. ഇവിടെ വായിക്കുക

43 comments:

Samvaadhakan|സം‌വാദകന്‍ said...

പച്ചയായി ഖുർആൻ പറഞ്ഞത് ഭാര്യമാരും വ്യവസ്ഥാപിതമായി ലഭിച്ച അടിമ സ്ത്രീകളും(ഇന്ന് അടിമ വ്യവസ്ഥയില്ല തന്നെ)അല്ലാത്ത എന്ത് മാർഗം തേടിപ്പോയാലും അത് തെറ്റാണെന്ന് അസന്നിഗ്ദമായി ഖുർആൻ പറഞ്ഞിട്ടും ഖുർആൻ നേക്കുനേർ ഇത് വിലക്കിയില്ലെന്ന് പറയാൻ ഒന്നുകിൽ അപാരമായ തൊലിക്കട്ടി വേണം അല്ലെങ്കിൽ അവർണ്ണനീയമാം വിധം അജ്ഞത വേണം

Noushad Vadakkel said...

ചര്‍ച്ച ചെയ്യേണ്ടാത്ത വിധം കാര്യങ്ങള്‍ വ്യക്തമാണ് .ഒരു വിശ്വാസിയെ സംപന്ധിചെടത്തോളം ഭൌതികമായ ശാരീരിക സുഖങ്ങള്‍ അല്ലാഹു അനുവദിച്ചത് പോലും താന്‍ അതിനോട് അതിര്‍ കവിയുമോ എന്ന് ഭയന്ന് ഉപേക്ഷിച്ചു സൂക്ഷ്മത പാലിക്കേണ്ട അവസ്ഥയാണുള്ളത് . പരലോകമാണ്‌ അന്തിമ മായ സുഖ സൌകര്യങ്ങള്‍ക്കുള്ള വേദി . ഇവിടെ ഒരു വഴി പോക്കന്‍ മനോഭാവം മാത്രമാണ് ഉചിതം (എന്ന് വെച്ചാല്‍ കാട്ടിന്റെ നടുവിലേക്ക് പോയി ഒറ്റക്കിരിക്കണം എന്നല്ല ) . താങ്കള്‍ സൂചിപ്പിച്ചത് പോലെ >>>(സ്വപ്നസ്ഖലനമുണ്ടാകുന്നതും അന്യരെ മനസില്‍ കാണുമ്പോള്‍ ആണ്.)
സ്വപ്ന സ്ഖലനം എന്നത് ഉറക്കത്തിൽ മനുഷ്യന്റെ നിയന്ത്രണമില്ലാതെ നടക്കുന്ന കാര്യമാണ് സ്വയം ഭോഗമോ ?ഇതിലെ വ്യത്യാസം പോലും തിരിച്ചറിയാത്തയാൾ ഫത് വ കൊടുക്കാനിറങ്ങിയാൽ ഇനി എന്തൊക്കെ കേൾക്കേണ്ടി വരും ആവോ!<<< മാത്രവുമല്ല അത് അനുവദനീയമോ , വിലക്കപ്പെട്ടതോ എന്ന ചര്ച്ചയെക്കാള്‍ കുടുമ്പ വ്യവസ്ഥയുടെ ശക്തിയും മാധുര്യവും കുറയുന്ന ഇക്കാലത്ത് കൂടുതല്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കലാണ് ഉചിതം .അല്ലെങ്കില്‍ ഇത്തരം ചര്‍ച്ചകളെങ്കിലും ഒഴിവാക്കണം .
=================================
ഇനി ഭാര്യയില്ലാത്തവരും ഇണ അടുത്തില്ലാത്തവരും സ്വയം ഭോഗം നടത്തി നിർവ്ര്‌തി അടയാനല്ല മറിച്ച് നോമ്പെടുത്ത് വികാരം ശമിപ്പിക്കാനാണ് പ്രവാചകൻ പറഞ്ഞത് .ഇമം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഏറ്റവും പ്രബലമായ നബി വചനത്തിൽ ഇത് കാണാം
يا معشر الشباب من استطاع منكم الباءة فليتزوج، فإنه أغض للبصر وأحصن للفرج، ومن لم يستطع فعليه بالصوم فإنه له وجاء. أخرجه البخاري ومسلم

================================

prachaarakan said...

< ഭൌതികമായ ശാരീരിക സുഖങ്ങള്‍ അല്ലാഹു അനുവദിച്ചത് പോലും താന്‍ അതിനോട് അതിര്‍ കവിയുമോ എന്ന് ഭയന്ന് ഉപേക്ഷിച്ചു സൂക്ഷ്മത പാലിക്കേണ്ട അവസ്ഥയാണുള്ളത് . പരലോകമാണ്‌ അന്തിമ മായ സുഖ സൌകര്യങ്ങള്‍ക്കുള്ള വേദി . ഇവിടെ ഒരു വഴി പോക്കന്‍ മനോഭാവം മാത്രമാണ് ഉചിതം >



നൗഷാദിന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നു

ചര്‍ച്ചയെ രണ്ടാംതരമായാണ്‌ മിസ്റ്റര്‍ അന്‍സാര്‍ കാണുന്നതെന്ന് കമന്റ് ബോക്സിനു മുകളില്‍ എഴുതിവെച്ചിരിക്കുന്നത് കാണുന്നു. എന്നാല്‍ പിന്നെ തനിക്കറിയാത്ത കാര്യങ്ങളില്‍ മൗനമല്ലേ നല്ലത് സഹോദരാ. .വിവരക്കേടുകള്‍ ഇസ്‌ലാമിന്റെ പേരില്‍ വെച്ചുകെട്ടുന്നത് ശരിയല്ല..

സം‌വാദകന്റെ ഇടപെടലുകള്‍ വിഷയത്തില്‍ ഉള്ള സംശയങ്ങള്‍ ദൂരികരിക്കാന്‍ ഉപകരിച്ചു.

ഇഹ്സാൻ said...

സംവാദകന്റെ പോസ്റ്റിനു അഭിനന്ദനങ്ങൾ നേരുന്നു
അൻസാറിന്റെ കസർത്ത് കണ്ടപ്പോൾ തന്നെ എനിക്ക് ചൊറിഞ്ഞു വന്നതാണ്‌.പക്ഷെ എതിർപ്പുള്ള കമന്റുകളെ ഭയപ്പെടുന്ന ആ ഭീരുവിനോട് നേരിട്ട് മറുപടി പറയാൻ പറ്റിയില്ല.ആവിഷമം തീർന്നു.ഭാര്യമാരും അടിമസ്ത്രീകളുമല്ലാത്ത ഒരു മാർഗവും സ്വീകാര്യമല്ലെന്ന ഖുർ ആൻ അദ്ധ്യാപനം മതി ഈ വിഷയത്തിലെ തീർപ്പായി.........
കാണാം ....

Naseem.kk said...

സൂക്ഷ്മതക്ക് വേണ്ടി ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ മനസിലാക്കുന്നു... സത്യം മനസിലാക്കി തരാന്‍ പരിശ്രമിച്ച സുഹൃത്തിനു നന്ദി

ബഷീർ said...

ബ്ലോഗിലും ഫേസ് ബുക്കിലും മറ്റും ഈ കോലത്തിലുള്ള മുഫ്തിമാര്‍ കൂടി വരികയാണ്‌... വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണിവരുടെ ഫത്‌വകള്‍.. ഇത്തരം ആളുകളുടെ യുക്തിവാദങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നവരുടെ കാര്യമാണ്‌ സഹതാപാര്‍ഹം...

സം‌വാദകന്റെ ഇടപെടലുകള്‍ക്ക് ആശംസകള്‍..ബൂലോകത്തേക്ക് സ്വാഗതം

Unknown said...

പ്രാന്തന്മാർ പറയുന്നതും കേൾക്കാം.

കാസിം തങ്ങള്‍ said...

മുസ്‌ലിം നാമധാരി തന്നെ ഇസ്‌ലാമികാദര്‍ശങ്ങളെ വിമര്‍ശിക്കാനിറങ്ങലാണ് കയ്യടി നേടാനും കുപ്രസിദ്ധി കൈവരിക്കാനും ഏറ്റവും നല്ല മാര്‍ഗമെന്ന് മനസ്സിലാക്കിയാവണം ഇത്തരക്കാര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന രീതിയില്‍ ഇസ്‌ലാമിന്റെ പേരില്‍ തോന്നിവാസങ്ങള്‍ക്ക് വേണ്ടി അക്ഷരങ്ങളെ കൂട്ടുപിടിക്കുന്നവര്‍ തന്റേടമുണ്ടെങ്കില്‍ സംവാദകന്റെ വെല്ലുവിളി ആര്‍ജ്ജവത്തോടെ ഏറ്റെടുക്കുക.

കാസിം തങ്ങള്‍ said...

ട്രാക്കിംഗ്

പാറക്കണ്ടി said...

ബ്ലോഗര്‍ അന്‍സാര്‍ അലിയുടെ വാദങ്ങളെ പാദാനുപദം വിമര്‍ഷിക്കുകയല്ലാതെ അദ്ദേഹത്തെ ഖണ്ടിക്കാവുന്ന തെളിവുകള്‍ ഒന്നും ഹാജരാക്കിയില്ല . ഇവിടെ ഉദ്ധരിച്ച ആയത്ത് പ്രകാരം വ്യഭിചാരത്തിലേക്ക് പോകുന്നതിനെ സൂക്ഷിക്കുക എന്നതാണ് മനസ്സിലാവുന്നത് . മാത്രമല്ല ആ കാലത്തും സ്വയം ഭോഗം ഉണ്ടെന്നിരിക്കെ അതിനെ നിരോധിച്ചു കൊണ്ടുള്ള ഒരു പ്രസ്താവന തീര്‍ച്ചയായും വേണ്ടതല്ലേ . അങ്ങനെയുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് അനസാര്‍ അലിയുടെ നിലപാടിനെ ഖണ്ഡിക്കാന്‍ നമുക്ക് കഴിയൂ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് ഞാന്‍ ആരെയും ന്യായീകരിക്കുന്നില്ല പക്ഷെ സത്യം എന്ത് എന്ന് മനസ്സിലാക്കാന്‍ ആഗ്രഹവുമുണ്ട് . കൂടുതല്‍ തെളിവുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു ....

Samvaadhakan|സം‌വാദകന്‍ said...

@പാറക്കണ്ടി,

>>>ഇവിടെ ഉദ്ധരിച്ച ആയത്ത് പ്രകാരം വ്യഭിചാരത്തിലേക്ക് പോകുന്നതിനെ സൂക്ഷിക്കുക എന്നതാണ് മനസ്സിലാവുന്നത് . മാത്രമല്ല ആ കാലത്തും സ്വയം ഭോഗം ഉണ്ടെന്നിരിക്കെ അതിനെ നിരോധിച്ചു കൊണ്ടുള്ള ഒരു പ്രസ്താവന തീര്‍ച്ചയായും വേണ്ടതല്ലേ . അങ്ങനെയുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് അനസാര്‍ അലിയുടെ നിലപാടിനെ ഖണ്ഡിക്കാന്‍ നമുക്ക് കഴിയൂ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് ഞാന്‍ ആരെയും ന്യായീകരിക്കുന്നില്ല പക്ഷെ സത്യം എന്ത് എന്ന് മനസ്സിലാക്കാന്‍ ആഗ്രഹവുമുണ്ട് <<<


പാറക്കണ്ടി തീരേ ശ്രദ്ധിച്ചില്ല.മേൽ സൂക്തത്തിൽ താങ്കൾ പറഞ്ഞ പോലെ വ്യഭിചാരത്തിലേക്ക് പോകുന്നത് സൂക്ഷിക്കണമെന്ന് മാത്രമല്ല.ലൈംഗീകാവയവത്തെ ഭാര്യമാരുമായോ അടിമ സ്ത്രീകളുമായോ മാത്രമേ ബന്ധപ്പെടുത്താവൂ.അല്ലാത്ത വല്ല മാർഗവും തേടിപ്പോയാൽ അത് അതിക്രമമാണെന്നാണ്.അഥവാ ഈ രണ്ട് വിഭാഗമായിട്ടല്ലാതെ(ഭാര്യ/അടിമസ്ത്രീ) ലൈംഗീകാവയവത്തെ ഉപയോഗിക്കരുതെന്ന പൊതു തത്വത്തിൽ സ്വയം ഭോഗവും പെടുമെന്ന് മനസിലാക്കാൻ പ്രയാസമില്ലെന്ന് വ്യക്തം ചുരുങ്ങിയ വാക്കുകളിൽ വിശാലമായ അർത്ഥം ഉൾക്കൊള്ളിക്കുന്നതാണ് സാഹിത്യത്തിലെ നല്ല ശൈലി.ഖുർ ആനും അത് ശ്രദ്ധിക്കാറുണ്ടെന്ന് ചിന്തിക്കുമല്ലോ.ഇത് ബ്ലോഗറുടെ മാത്രം വാക്കല്ല.എല്ലാ വ്യാഖ്യാതാക്കളും ഇതിലേക്ക് വിരൽ ചൂണ്ടിയിട്ടുണ്ട് ഉദാഹരണമായി ബഹു:ഇബ്നു കസീർ(റ)തന്റെ പ്രസിദ്ധമായ ഖുർ ആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ മേൽ സൂക്തം വിശദീകരിച്ച് കൊണ്ട് പറയുന്നു.

الإمام الشافعي رحمه الله ، ومن وافقه بهذه الآية الكريمة على تحريم الاستمناء باليد. وقد استدل ،
أنس بن مالك عن النبي صلى الله عليه وسلم قال) وقد استأنسوا بحديث رواه

ناكح يده " ولا يزكيهم سبعة لا ينظر الله إليهم يوم القيامة ، ،

ഇമാം ശാഫി ഈ യും മറ്റും ഈ സൂക്തം കൊണ്ട് സ്വയംഭോഗം ഹറാമാണെന്ന് തെളിവ് പിടിച്ചിരിക്കുന്നു.അതായത് ഭാര്യമാർ/അടിമ സ്ത്രീകൾ എന്നീ അനുവദനീയ മാർഗത്തിന്റെ പുറത്താണത്.എന്ന് മാത്രമല്ല അനസ് ബിൻ മാലിക്(റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന നബി വചനത്തിൽ ഏഴ് വിഭാഗം ആളുകളിലേക്ക് അള്ളാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുകയില്ല അതിൽ ഒന്നാം വിഭാഗം സ്വന്തം കൈയിനെ കല്യാണം കഴിച്ചവനാണ്(സ്വയം ഭോഗം ചെയ്തവനാണ്).എന്ന്( തഫ്സീർ ഇബ്നു കസീർ3/403)

അൻസാർ ഉന്നയിച്ച തെളിവുകളുടെ(?) ഉറവിടം ഇത് പോലെ അദ്ദേഹമൊന്ന് വ്യക്തമാക്കട്ടെ.

ഇത് പാറക്കണ്ടിക്ക് മനസിലായിരിക്കുമെന്ന് കരുതട്ടെ

പാറക്കണ്ടി said...

എനിക്ക് ചില സംശയങ്ങള്‍ കൂടി ഉണ്ട് അത് കൂടി തീര്‍ത്ത്‌ തരുമെന്ന് കരുതുന്നു .

കയ്യിനെ വിവാഹം ചെയ്തവന്‍ എന്ന ഹദീസ്‌ ഏതു ഹദീസ്‌ ഗ്രന്ഥത്തില്‍...?ഇബ്നു കസീര്‍ ഹദീസ്‌ ഗ്രന്ഥമാണോ


മേല്‍ ഹദീസ്‌ സ്വഹീഹാണെന്ന് വല്ല മുഹദ്ദിസും പറഞ്ഞിട്ടുണ്ടോ...?

മേല്‍ വിവരിച്ച ആയത്തിന്റെ അടിസ്ഥാനത്തില്‍ വല്ല സ്വഹാബികലോ താബി ഉകലോ സ്വയം ഭോഗം ഹറാം എന്നു പറഞ്ഞോ...?




അന്‍സാര്‍ ഇമാം അബ്ദു റസാക്കിന്റെ ഗ്രന്ഥത്തില്‍ നിന്നും എടുത്തു പറഞ്ഞ സ്വഹാബികളുടെ അഭിപ്രായത്തെ താങ്കള്‍ എങ്ങനെ ഖണ്ഡിക്കും...?


സ്വയംഭോഗം തികച്ചും ഹലാല്‍ എന്ന ഇമാം ഇബ്നു ഹസമിന്റെ വാദത്തെ കുറിച്ച് എന്ത് പറയാന്‍ ഉണ്ട്....?

ബഷീർ said...

@പാറക്കണ്ടി,

അൻസാർ എഴുതിയതും ഇപ്പോൾ നിങ്ങൾ എഴുതിയതും (സ്വയംഭോഗം തികച്ചും ഹലാല്‍ എന്ന ഇമാം ഇബ്നു ഹസമിന്റെ ) ആയ സ്വയം ഭോഗത്തെ ന്യായീകരിച്ചുള്ള വാദങ്ങൾ അറബിയിലുള്ളത് ഒന്ന് എഴുതാമോ ? അതിനു കഴിയില്ലെങ്കിൽ അത് ഏത് ഗ്രന്ഥത്തിൽ നിന്ന് എവിടെ വന്നിട്ടുള്ളതാണെന്നെങ്കിലും എഴുതുക.

ഞങ്ങൾക്കും പഠിക്കാമല്ലോ

സംവാദകന്റെ മറുപടിക്കും കൂടി കാക്കുന്നു

പാറക്കണ്ടി said...

@ബഷീര്‍ പി വെള്ളറക്കാട്‌
"ഒരു കാര്യം ഹറാമല്ല എന്നു പറയാന്‍ തെളിവൊന്നും വേണ്ട. ..ഹറാമാണ് എന്നു പറയുന്നവര്‍ ആണ് തെളിവു തരേണ്ടത്. മുകളില്‍ നല്‍കിയ ഖുര്‍ആന്‍ ആയത്തും ഇബ്നു കസീര്‍(റ) നല്‍കിയ ഹദീസും അല്ലാതെ വേറെ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കൂടി പറയുമല്ലോ. ഇബ്നുകസീര്‍ ഹദീസ്‌ നല്‍കിയ ശേഷം ആ ഹദീസിനെ പറ്റി അതിന്റെ താഴെ എന്ത് പറഞ്ഞു എന്നു കൂടി എടുത്തു കൊടുത്താല്‍ ഉപകാരം. ...ശേഷം ഞാന്‍ പറഞ്ഞത്‌ ഏതു ഗ്രന്ഥത്തില്‍ ഉള്ളതാണ് എന്നു പറയാന്‍ സന്തോഷമേ യുള്ളൂ.. സംവാദകനോട് ഞാന്‍ ചില സംശയങ്ങള്‍ ചോദിച്ചിരുന്നു അതിനുള്ള മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ...

ബഷീർ said...

@പാറക്കണ്ടി

>ഒരു കാര്യം ഹറാമല്ല എന്നു പറയാന്‍ തെളിവൊന്നും വേണ്ട <


എന്തടിസ്ഥാനത്തിലാണ്‌ ഈ പ്രഖ്യാപനം ?


ഇമാം ഇബ്‌നു ഹസം സ്വയം ഭോഗം ഹലാലാക്കിയിരിക്കുന്നു എന്ന് നിങള്‍ എഴുതി. അത് ഏത് ഗന്ഥത്തില്‍ ഉണ്ട് എന്ന് അതിന്റെ സോള്‍സ് ഒന്ന് ക്വോട്ട് ചെയ്ത് അറിയിക്കാനെഴുതിയിട്ട് നിങ്ങളത് ചെയ്യുന്നില്ല. ആരെങ്കിലും പറയുന്നത് കേട്ടതാണോ ?

നിങ്ങള്‍ കാര്യങ്ങള്‍ പഠിക്കാനല്ല . വെറുതെ തര്ക്കിക്കാനാണ്‌ ശ്രമിക്കുന്നതെന്ന് തോന്നുന്നു.

Samvaadhakan|സം‌വാദകന്‍ said...

@പാറക്കണ്ടി


കയ്യിനെ വിവാഹം ചെയ്തവന്‍ എന്ന ഹദീസ്‌ ഏതു ഹദീസ്‌ ഗ്രന്ഥത്തില്‍...?

ഇമാം ബൈഹഖി തന്റെ ശുഅബുൽ ഈമാനിൽ ഉദ്ധരിച്ചിട്ടുണ്ട്

ഇബ്നു കസീര്‍ഹദീസ്‌ ഗ്രന്ഥമാണോ?

അല്ല. ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ്. (അത് മുന്നെ എഴുതിയത് വായിച്ചില്ലെന്ന് തോന്നുന്നു ) പക്ഷെ ഇബ്നു കസീർ ഹദീസ് പണ്ഡിതൻ കൂടിയാണ്.(ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കസീർ ഖുർആനിനു നൽകിയ വ്യാഖ്യാനം താങ്കൾക്ക് സ്വീകാര്യമാവാതെ പോയതിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല)


മേല്‍ ഹദീസ്‌ സ്വഹീഹാണെന്ന് വല്ല മുഹദ്ദിസും പറഞ്ഞിട്ടുണ്ടോ...?

പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല പക്ഷെ ആ ഹദീസ് സ്വയം ഭോഗം ഹറാമാണെന്നതിനു തെളിവാക്കിയത് സ്വഹീഹായ ഹദീസ് മാത്രമേ തെളിവായി സ്വീകരിക്കൂ എന്ന് കണിശതയുള്ള ഏറ്റവും വലിയ ഹദീസ് പണ്ഡിതനായ ഇമാം ശാഫി ഈ(റ) ആണ് എന്നത് താങ്കളുടെ ഈ ചോദ്യം അനാവശ്യമാണെന്ന് തെളിയിക്കാൻ പോന്നതാണ് എന്ന് മനസ്സിലാക്കുമല്ലോ!

മേല്‍ വിവരിച്ച ആയത്തിന്റെ അടിസ്ഥാനത്തില്‍ വല്ല സ്വഹാബികലോ താബി ഉകലോ സ്വയം ഭോഗം ഹറാം എന്നു പറഞ്ഞോ...?

ധാരാളം ആളുകൾ പറഞ്ഞു.ഇമാം മാലിക്(റ) ശാഫി ഈ(റ) അടക്കം സമുദ്ര സമാനരായ ഇമാമുകൾ പറഞ്ഞു

അന്‍സാര്‍ ഇമാം അബ്ദു റസാക്കിന്റെ ഗ്രന്ഥത്തില്‍ നിന്നും എടുത്തു പറഞ്ഞ സ്വഹാബികളുടെഅഭിപ്രായത്തെ താങ്കള്‍ എങ്ങനെ ഖണ്ഡിക്കും...?

അതൊന്ന് അൻസാർ കോട്ട് ചെയ്യട്ടെ അറബി മൂലത്തോടെ ബാക്കി ശേഷം പറയാമെന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞത് താങ്കൾ കണ്ടില്ലേ?

സ്വയംഭോഗം തികച്ചും ഹലാല്‍ എന്ന ഇമാം ഇബ്നു ഹസമിന്റെ വാദത്തെ കുറിച്ച് എന്ത്പറയാന്‍ ഉണ്ട്....?


ആദ്യം ഇബ്നു ഹസം അങ്ങനെ പറഞ്ഞു-(തികച്ചും ഹലാൽ-)എന്ന് തെളിയിക്കൂ. മറുപടി അതിനു ശേഷം ചോദിക്കലല്ലേ ഭംഗി?

ഒരു കാര്യം ഹറാമല്ല എന്നു പറയാന്‍ തെളിവൊന്നും വേണ്ട. ..ഹറാമാണ് എന്നു പറയുന്നവര്‍ ആണ് തെളിവു തരേണ്ടത്


അതെ.ഹറാമാണെന്ന് അത് പറയാൻ അർഹതയുള്ള ഇമാമുകൾ ആയത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞത് നേരത്തേ തെളിയിച്ചിട്ടുണ്ട്.അതിനെതിരിൽ ഇത് അനുവദനീയമാണെന്ന് പറയാൻ തെളിവ് കൂടിയേ തീരൂ

മുകളില്‍ നല്‍കിയ ഖുര്‍ആന്‍ ആയത്തും ഇബ്നു കസീര്‍(റ) നല്‍കിയഹദീസും അല്ലാതെ വേറെ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കൂടി പറയുമല്ലോ.

ഈ തെളിവിന്റെ അയോഗ്യത എന്താണെന്ന് പറയാതെ ഇങ്ങനെ ചോദിക്കുന്നത് മോശമല്ലേ പാറക്കണ്ടീ!

ഇബ്നുകസീര്‍ ഹദീസ്‌ നല്‍കിയ ശേഷം ആ ഹദീസിനെ പറ്റി അതിന്റെ താഴെ എന്ത് പറഞ്ഞു എന്നു കൂടി എടുത്തു കൊടുത്താല്‍ ഉപകാരം.


ഇത് ഗരീബായ ഹദീസാണ് അറിയപ്പെടാത്ത റിപ്പോർട്ടർ ഇതിലുണ്ട്. ഇതാണ് താഴേ കൊടുത്തിട്ടുള്ളത്.ഇത് നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതല്ലെന്ന് തെളിയിക്കാനാവശ്യമായ വിശദീകരണം മുകളിൽ തന്നിട്ടുണ്ടെന്ന് ഓർക്കുമല്ലൊ!

ഇനി അനാവശ്യ ചോദ്യങ്ങളുന്നയിക്കുന്നതിനു മുന്നെ പാറക്കണ്ടി ഇവിടെ സ്വയം ഭോഗം ഹലാല് ആണെന്ന (നിങ്ങള്‍ എഴുതിയ പ്രകാരം)ഇമാം ഇബ്നു ഹസമിന്റെതായ തെളിവുകള് ഹാജരാക്കുമെന്ന് പ്രതീക്ഷീക്കുന്നു. കൂടാതെ ഇവിടെ ഞാന് ഉദ്ധരിച്ച ആയത്തിനും ഹദീസിനും എന്ത് അയോഗ്യതയാണുള്ളതെന്നും കൂടി വ്യക്തമാക്കുക


അള്ളാഹു നന്മക്ക് വേണ്ടി സംസാരിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും അനുഗ്രഹിക്കട്ടെ

prachaarakan said...

സത്യം ബോധ്യപ്പെട്ടാലും
തിന്മകള്‍ക്ക് ന്യായീകരണം കണ്ടെത്താനുള്ള നിരന്തരശ്രമം ചിലര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.. :(

BCP - ബാസില്‍ .സി.പി said...

വ്യക്തിപരമായി ഫോകസ് ചെയ്യാതിരിക്കലല്ലേ നല്ലത്?? ആശയങ്ങളും ആശയങ്ങളും തമ്മിലാകട്ടെ സംവദനം..

വ്യക്തികളും വ്യക്തികളും തമ്മിലല്ല..

(എനിക്കീ വിഷയത്തിൽ ഒന്നുമറിയില്ല.. അതുകൊണ്ട് ഞാൻ മൌനം പാലിക്കുന്നു)

മുക്കുവന്‍ said...

അപ്പോൾ പച്ചയായി ഖുർ ആൻ പറഞ്ഞത് ഭാര്യമാരും വ്യവസ്ഥാപിതമായി ലഭിച്ച അടിമ സ്ത്രീകളും(ഇന്ന് അടിമ വ്യവസ്ഥയില്ല തന്നെ)അല്ലാത്ത എന്ത് മാർഗം തേടിപ്പോയാലും അത് തെറ്റാണെന്ന് അസന്നിഗ്ദമായി ഖുർആൻ പറഞ്ഞിട്ടും ?????

what a sentence! അടിമകളെ പീഡിപ്പിക്കാന്‍ താക്കോല്‍ നല്‍കുന്ന ദൈവവും ഒരനുയായിയും!

പാറക്കണ്ടി said...

ഇബ്നു തൈമിയയുടെ ശിഷ്യന്‍ ഇബ്നു കസീരല്ലേ. ഇബ്നു തൈമിയ പറഞ്ഞത് തന്നെ ചിലതൊക്കെ കണ്ണടച്ചു തള്ളേണ്ട സ്ഥിതിയുള്ളപ്പോള്‍ പിന്നെ ശിഷ്യന്റെ കാര്യം പറയണോ...?

കൊടുത്ത ആയത് പ്രകാരം സ്വഹാബികളിലോ താബിഉകളിലോ ആരെങ്കിലും ഹറാം എന്നു പറഞ്ഞോ എന്ന ചോദ്യത്തിന് മാലിക്‌ ഇമാമും ശാഫി ഇമാമും പറഞ്ഞു എന്ന് താങ്കള്‍ പറഞ്ഞു: ഇമാം ശാഫി, മാലിക്‌ എന്നിവര്‍ സ്വഹാബികളില്‍ പെടാത്തവരാണല്ലോ. സ്വഹാബികള്‍ക്ക് മേല്‍ ആയത്തിന്റെ അടിസ്ഥാനത്തില്‍ തോന്നാത്തത് ഇമാം ശാഫിക്കും മാലിക്കിനും തോന്നിയതിനെ അംഗീകരിക്കണമെന്നില്ല. മാത്രമല്ല സ്വഹാബികള്‍ തെറ്റായി കാണാത്തത് താബിഉകള്‍ തെറ്റായി കണ്ടാല്‍ അത് അംഗീകരിക്കണമെന്നില്ല. സ്വയം ഭോഗം ഇമാം ഷാഫിയുടെ കാലത്ത് പുതുതായി ഉണ്ടായ കാര്യമല്ല.

ഏതു കിതാബിലാണ് ശാഫി ഇമാം കയ്യിനെ നിക്കാഹ് ചെയ്തവന്‍ എന്ന ഹദീസ്‌ സ്വയംഭോഗം ഹറാം എന്നു പറയാന്‍ തെളിവാക്കിയിരിക്കുന്നത്. ..?

ഇമാം ബൈഹകി റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെ പറ്റി അദ്ദേഹം തന്നെ ആ ഹദീസിന്‍റെ താഴെ പറഞ്ഞിട്ടുണ്ട്. ഹദീസില്‍ മസ്ലമ തനിചാണെന്ന്. ബുഖാരി താരീഹുല്‍ കബീറില്‍ പറഞ്ഞതും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കയ്യിനെ നിക്കാഹ് ചെയ്തവന്‍ ഹദീസ്‌ ദുര്‍ബലമെന്ന് ഇമാം ഇബ്നു ഹജര്‍ തല്‍ഹീസിലും പറഞ്ഞിട്ടുണ്ട്. ഹദീസ്‌ പഠിച്ചു എന്നു താങ്കള്‍ പറഞ്ഞ ഇബ്നു കസീര്‍ പറഞ്ഞത് താങ്കള്‍ തന്നെ പറഞ്ഞു. അറിയപ്പെടാത്ത വ്യക്തികള്‍ ഉള്ളതും ഗരീബുമായ ഹദീസ്‌ താങ്കള്‍ സ്വീകരിക്കുന്നു എങ്കില്‍ സ്വീകരിച്ചു കൊള്ളുക. പക്ഷെ എല്ലാവരും അംഗീകരിക്കണം എന്നു വാശി പിടിക്കരുത്. പറഞ്ഞിട്ടുണ്ട്.

വേറെ തെളിവൊന്നും ഉണ്ടാവില്ല എന്നു കരുതുന്നു..

prachaarakan said...

@മുക്കുവൻ

((what a sentence! അടിമകളെ പീഡിപ്പിക്കാന്‍ താക്കോല്‍ നല്‍കുന്ന ദൈവവും ഒരനുയായിയും!
))

അടിമവ്യവസഥ ഉണ്ടായിരുന്ന കാലത്ത് ഇസ്ലാം അവർക്ക് മാന്യത കല്പിക്കുകയും പിന്നെ കുറേശേയായി ആ സമ്പ്രദായം നിർത്തലാക്കുകയും ആണു ചെയ്തത്. പെൺ കുഞ്ഞ് പിറന്നാൽ കുഴിച്ച് മൂടിയിരുന്ന കാട്ടറബികൾക്ക് മാതാവിന്റെ കാലടിയിലാൺ സ്വർഗം എന്ന് ഇസ്ല്ലാം പഠിപ്പീച്ചു. സ്ത്രീകളെ മനുഷ്യരായി അംഗീകരിപ്പിച്ചു. മദ്യത്തിൽ ആറാടി ജീവിച ജനതയെ കൊണ്ട് അത് തെരുവിലൊഴിപ്പിച്ചു..

എന്നാലും മുക്കുവനും ചില ഭൂതങ്ങളും ഇരുട്ടിൽ തന്നെ

@ പാറക്ക ണ്ടി

നിങ്ങൾ വല്യ ഇമാമായാണല്ലോ അഭിനയിക്കുന്നത്..കാര്യങ്ങൾ മനസ്സിലാക്കാനുള്ള കാര്യങ്ങൾ സംവാദകൻ എഴുതിയിട്ടുണ്ട് ഇനി ഉറക്കം നടികുന്നവരെ ഉണർത്താനാവില്ല തന്നെ

നിങ്ങൾ എഴുതിയ ഇമാം ഇബ്നു ഹസം സ്വയം ഭോഗത്തെ ഹലാലാക്കി എന്ന തെളിവ് എവിടെ സഹോദരാ.. .

സംവാദകൻ ഉദ്ദരിച്ച ആയത്തും ഹദീസും നിങ്ങൾക്ക് എന്ത് കൊണ്ടാണ് തെളിവല്ലാതാവുന്നത്

പിന്നെ ഗൂരു നന്നായാൽ ശിഷ്യർ മുഴുവൻ നന്നാവണാമെന്നുണ്ടോ ? അതു പോലെ മറിച്ചും.. സംഭവിക്കാം.. അത് ഒരു വിഷയമേ അല്ല സുഹൃത്തേ..

അതൊന്ന് ആദ്യം എഴുത് എന്നിട്ട് പോരെ ഈ കസർത്തുകൾ

പാറക്കണ്ടി said...

പ്രചാരകന്‍ എന്തിനാണ് ഇങ്ങനെ വികാരം കൊള്ളുന്നത്‌ എന്ന് മനസ്സിലാകുന്നില്ല . ഒരു കാര്യത്തെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ മാരില്‍ തന്നെ എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് പ്രശനം ? മാത്രമല്ല ഖണ്ടിതവും വിശ്വാസ യോഗ്യവും വ്യാഖാനിച്ചു ഒപ്പിക്കാത്ത തെളിവുകളും ഉണ്ടെങ്കില്‍ മാത്രമേ അതിനു മേലെ തുടര്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ലാതാവുന്നുള്ളൂ ഇത് അങ്ങനെയല്ല . പ്രഗല്‍ഭ പണ്ഡിതന്മാരില്‍ നിന്ന് തന്നെ ഇക്കാര്യത്തെ കുറിച്ച് വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടിണ്ട് . അതിനാല്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് ...

Samvaadhakan|സം‌വാദകന്‍ said...

@പാറക്കണ്ടി


you said
ഇബ്നു തൈമിയയുടെ ശിഷ്യന്‍ ഇബ്നു കസീരല്ലേ. ഇബ്നു തൈമിയ പറഞ്ഞത് തന്നെ ചിലതൊക്കെ കണ്ണടച്ചു തള്ളേണ്ട സ്ഥിതിയുള്ളപ്പോള്‍ പിന്നെ ശിഷ്യന്റെ കാര്യം പറയണോ...?

പാറക്കണ്ടി ഒന്നും പഠിക്കില്ലെന്ന വാശിയിലാണെന്ന് തോന്നുന്നു.ഞാൻ ഇബ്നു കസീറിനെയല്ല തെളിവാക്കിയത്.ഇമാം ശാഫി ഈ(റ്) ഈ ആയത്തിൽനിന്ന് സ്വയം ഭോഗം ഹറാമാണെന്ന് തെളിവ് പിടിച്ചു എന്ന് തഫ്സീറിൽ ഇബ്നു കസീർ പറഞ്ഞു എന്നാണ്.ഖുർ ആനിൽ നിന്ന് അങ്ങനെ കണ്ടെത്താൻ കഴിവും യോഗ്യതയുമുള്ള ആളാണ് ഇമാം ശാഫി ഈ(റ).എന്ന് വ്യക്തവുമാണ്.അതിനെ നിരാകരിക്കാൻ ഒരു രേഖയും വ്യവസ്ഥാപിതമായി ഇതു വരേയും പറയാനാവാതെ അതുമിതും പറയുന്നത് എന്തിനാണ്!

സ്വഹാബികള്‍ തെറ്റായി കാണാത്തത് താബിഉകള്‍ തെറ്റായി കണ്ടാല്‍ അത് അംഗീകരിക്കണമെന്നില്ല.

താങ്കൾ പലതും വാദിച്ചു,ഒന്നിനും തെളിവ് പറയാൻ നിങ്ങൾക്കായില്ല.പക്ഷെ വീണ്ടും നിരുത്തരവാദപരായ അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നു.സ്വഹാബികൾ തെറ്റായി കണ്ടില്ല എന്ന് പറയുമ്പോള് ( അഥവാ അത് ആവാം എന്ന് കണ്ടു എന്നല്ലേ?)അതിനു ഒരു സ്വീകാര്യമായ തെളിവ് അതിന്റെ അറബി മൂലത്തോടെ തരാൻ താങ്കൾക്കാവുമോ?ഇല്ലെങ്കിൽ ശാഫി ഈ ഇമാമിന്റെ പ്രസ്താവന സമാന്യ ബുദ്ധിയുള്ളവർക്ക് ധാരാളം മതി

സ്വയം ഭോഗം ഇമാംഷാഫിയുടെ കാലത്ത് പുതുതായി ഉണ്ടായ കാര്യമല്ല.,

പ്രിയ സഹോദരാ..! ശാഫിഈ ഇമാമിന്റെ കാലത്തല്ലല്ലൊ ഖുർ ആൻ ഇറങ്ങിയത്. അതിലാണ് ഇത് പറ്റില്ലെന്ന് പറഞ്ഞത്.ഇനിയും ഇത് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ യാതൊരു മാര്‍ഗവുമില്ല
പിന്നെ ഹദീസ് സ്വീകരിക്കാൻ ഞാൻ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു,അത് താങ്കൾ സൌകര്യ പൂർവം മറന്നതാണോ ? അതോ വായിക്കില്ലെന്ന് വാശി പിടിച്ചതോ? സഹോദരാ ശാഫിഈ ഇമാം ഈ ഹദീസ് സ്വീകരിച്ചു എന്ന് ഇബ്നു കസീറിനെ പോലൊരു ഹദീസ് പണ്ഡിതന്ൻ പറഞ്ഞു.അത് പറഞ്ഞില്ലെന്ന് നിങ്ങൾ വാദിക്കില്ലെന്ന് വിശ്വസിച്ച് കൊണ്ട്. ശാഫി ഈ ഇമാം ഒരു ഹദീസ് തെളിവാക്കണമെങ്കിൽ തനിക്ക് അത് ബോദ്ധ്യപ്പെടണം ശാഫി ഈ ഇമാമിനു അത് ബോദ്ധ്യപ്പെട്ടാൽ പിൽക്കാലത്ത് അതിൽ വരുന്ന ഒരു റിപ്പോർട്ടറുടെ അയോഗ്യത തനിക്ക് ബാധകമല്ല എന്ന് എല്ലാവർക്കുമറിയാം. താങ്കൾ വിടുവായിത്തം പറയില്ല എന്ന് തീരുമാനിച്ചാൽ ഇതൊക്കെ തന്നെ മതി ഈ അസാന്മാർഗിക പ്രവർത്തനത്തെ ന്യായീകരിക്കാതിരിക്കാൻ1

ഏതു കിതാബിലാണ് ശാഫി ഇമാം കയ്യിനെ നിക്കാഹ് ചെയ്തവന്‍ എന്ന ഹദീസ്‌ സ്വയംഭോഗം ഹറാം എന്നു പറയാന്‍ തെളിവാക്കിയിരിക്കുന്നത്. ..?

നേരത്തേ താങ്കൾ നിരീക്ഷിച്ചതനുസരിച്ച് ഈ ചോദ്യം അനാവശ്യമാണ്


സ്വയം ഭോഗം ഹലാലാക്കിയിരിക്കുന്നു എന്ന് നിങ്ങള് പറയുന്ന ഇബ്നു ഹസ്മിന്റെ തെളിവ് കിട്ടിയില്ല. അത് ഒന്ന് എഴുതുക കൂടാതെ ഏത് സ്വഹാബിയാണ് നിങ്ങളെ പോലെ സ്വയം ഭോഗത്തെ ന്യായീകരിച്ചത്? എന്ന് കൂടി എഴുതുക
തെളിവ് സഹിതം പറയുമല്ലോ!

prachaarakan said...

Mr. Parakandy,

താഴെയുള്ളത് നിങ്ങള്‍ എഴുതിയതാണ്‌

>>>സ്വയംഭോഗം തികച്ചും ഹലാല്‍ എന്ന ഇമാം ഇബ്നു ഹസമിന്റെ വാദത്തെ കുറിച്ച് എന്ത് പറയാന്‍ ഉണ്ട്....? <<<

വിടുവായത്തം ആര്‍ക്കും പറ്റും അതിനു മുന്നെ നിങ്ങള്‍ എഴുതിയ ഈ കാര്യത്തിനു തെളിവ് കൊണ്ടു വരൂ എന്നിട്ട് പോരെ അതൊക്കെ

Zulfukhaar-ദുല്‍ഫുഖാര്‍ said...

സ്വയം ഭോഗം പുണ്യമുള്ള കാര്യമാണെന്ന വാദവുമായി മുഫ്തികള്‍‍ വരുന്ന കാലം വിദൂരമല്ല

Absar Mohamed said...

നല്ലൊരു സംവാദം...അഭിനന്ദനങ്ങള്‍...
കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്...
തുടരുക...

ആചാര്യന്‍ said...

ഒരു ആവശ്യവും ഇല്ലാ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ കൊണ്ട് മലീമസമാക്കപ്പെടുവാന്‍ എന്തേ?..പറയാനുള്ളത് പറയുന്നു കേള്‍ക്കാനുള്ളത് കേള്‍ക്കുന്നു..ചെയ്യാനുള്ളവര്‍ ചെയ്യുന്നു ...

പിന്നെ എല്ലാവരും ചെയ്യേണ്ടത്..
ആദ്യം സ്വയം നന്നാവുക..പിന്നീട് വീട്ടുകാരെ നന്നാക്കുക..പിന്നീട് നാട്ടുകാരെയും എന്തേ അതെന്നെ

Samvaadhakan|സം‌വാദകന്‍ said...

@ആചാര്യന്‍

ശരിയാണ്‌ ആദ്യം സ്വയം നന്നാവണം. അതിനു ശേഷമാണ്‌ മറ്റെല്ലാം. പക്ഷെ സ്വയം ചില അബദ്ധങ്ങളിലാണ്‌ ജീവിക്കുന്നതെങ്കില്‍ ഖിയാമം നാളു വരെ നന്നാവാന്‍ പോകുന്നില്ല. ആ അബദ്ധധാരണകള്‍ വികലമായ ചിന്തകളില്‍നിന്നു വരുന്ന പ്രഖ്യാപനങ്ങള്‍ അത് മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ..അതെല്ലാം കണ്ടില്ലെന്ന് നടിക്കാനാവില്ല. . നന്ദി

prachaarakan said...

@പാറക്കണ്ടി ,

സംവാദകൻ എഴുതിയത് മനസിലാക്കി അഥവാ കാര്യന്ങൾ ഗ്രഹിച്ചത് കൊണ്ടുള്ള മൗനമാണോ ? അതോ ! എന്തായാലും സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യം ഗ്രഹിക്കാൻ ഈ ചർച്ച ഉപകാരമായി അതിനു പാറക്കണ്ടിക്കും നന്ദി പറയട്ടെ

AFI said...
This comment has been removed by the author.
K@nn(())raan*خلي ولي said...

എല്ലാം വായിച്ചു.
ദീനില്‍ ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന മന്ദബുദ്ദ്ധികളോട് സഹതാപം തോന്നുന്നു.

സംവാദകാന് സ്വാഗതം.
യുദ്ധം മുറുകട്ടെ. ആശംസകള്‍

majeed alloor said...

ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ കര്‍ച്ച ചെയ്യാതിരിക്കുന്നതാണ്‍ നല്ലതെന്ന് തോന്നുന്നു..
സംവാദകന്` ആശംസകള്‍..!!

Samvaadhakan|സം‌വാദകന്‍ said...

സൈബര്‍ സഞ്ചാരി എഴുതിയ കമന്റ് അദ്ധേഹം തന്നെ പിന്‍‌വലിച്ചത് എന്ത് കൊണ്ടാണെന്നറിയില്ല. എന്തായാലും അദ്ധേഹത്തിന്റെ സംശയങ്ങളും കൂടി ഉള്‍പ്പെടുത്തി ഈ വിഷയത്തിനു ഒരു ഉപസംഹാരമായി മറ്റൊരു പോസ്റ്റ് ഇടാം. ഇന്‍ശാ അല്ലാഹ്.. സത്യം സത്യമായി മനസിലാക്കാനും സത്യത്തിന്റെ വഴിയില്‍ നിലകൊള്ളാനും ഏവര്‍ക്കും തൗഫീഖിനായി ദു‌ആ ചെയ്യുന്നു.

ഇവിടെ വന്ന് വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ച


Nouashd Vadakkel,
Ihsan,
Naseem.k.k,
Prachaarakan
കാസിം തങ്ങള്‍
പാറക്കണ്ടി
ബാസില്‍ സി.പി
മുക്കുവന്‍
ദുല്‍‌ഫുഖാര്‍
അബ്സാര്‍ മുഹമ്മദ്
ആചാര്യന്‍
സൈബര്‍ സഞ്ചാരി
കണ്ണൂരാന്‍
മജീദ് അല്ലൂര്‍


തുടങ്ങീ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

Saleem said...

*സ്വയംഭോഗം വികിപീഡിയയില്‍*

സ്വയംഭോഗത്തെ ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ശാസ്ത്രം കണക്കാക്കുന്നുള്ളൂ.ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.
സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്.

*സ്വയംഭോഗം ഇസ്ലാമില്‍*

ഇസ്ലാമില്‍ സ്വയംഭോഗം നിരോധിച്ചതായി വ്യക്തമായി ഖുര്‍ആനില്‍ എവിടെയും പറയുനില്ല. സ്വയംഭോഗംത്തിനു പകരം യഥാര്‍ത്ഥ ലൈഗികബന്ധമാണ് വേണ്ടത് എന്നാണ് പഴയകാല പണ്ഡിതന്മാരുടെ വാദം .അത് അന്നത്തെ സാമൂഹികസാഹചര്യം വിലയിരുത്തിയായിരുന്നു.വളരയധികം സ്ത്രീകളുമായി അന്നത്തെ പുരുഷന്മാര്‍ ഹലാലായിതന്നെ ബന്ധപെട്ടിരുന്നു .
അന്ന് പുരുഷന്മാര്‍ നാലുവിഭാഗം സ്ത്രീകളുമായി ഹലാലായിതന്നെ ബന്ധം പുലര്‍ത്തിയിരുന്നു .
1) ഒന്നിലധികം ഭാര്യമാര്‍ , ബഹു ഭാര്യത്വം ( ആര്‍ത്തവസമയത്ത് ബന്ധപ്പെടാന്‍ പറ്റാത്തത് ബഹുഭാര്യാത്വത്തിനു ന്യായീകരണമായി ഉസ്താത് കാന്തപുരം പറഞ്ഞിട്ടുണ്ട് )
2) ആശ്രിതസ്ത്രീകള്‍ ( അന്നത്തെ കാലത്ത് അടിമസ്ത്രീകള്‍ , ഇന്ന് വീട്ടില്‍ സ്ഥിരമായി ജോലിക്ക് നില്‍കുന്ന സ്ത്രീകളെ പോലെ )
3) യുദ്ധത്തില്‍ കീഴടക്കപ്പെട്ടവരില്‍നിന്നും പിടിച്ചു കൊണ്ടുവരുന്ന സ്ത്രീകള്‍ ( യുദ്ധസമയത്ത് ഭടന്മാര്‍ സ്ത്രീകളെകൊണ്ട് പോവുക പതിവായിരുന്നു. ജയികുന്നവര്‍ തോല്കുന്നവരുടെ സ്ത്രീകളെ സ്വന്തമാക്കും,പിന്നീടു വീതം വെച്ച് ബന്ധപ്പെടും)
4) മുത്ഹാ (അറബി കല്യാണം) ഇഷ്ടപ്പെടുന്ന സ്ത്രീകളെ മുന്കൂട്ടി നിശ്ചയിച്ച ചുരുങ്ങിയ കാലത്തേക്ക് ( eg ഒരു മാസം ) മഹര്നല്‍കി വിവാഹം കഴിക്കുക, വിവാഹം രഹസ്യമാക്കി വെക്കണമെന്ന നിബന്ദന വെക്കാം, യുദ്ധത്തിനു പോവുന്ന ഭടന്മാര്‍ അവിടെയുള്ള സ്ത്രീകളെ മുത്ഹാ കല്യാണം കഴിച്ചിരുന്നു.തിരിച്ചു വരുമ്പോള്‍ പെണ്ണ്നെ കൊണ്ട് വരേണ്ടതില്ല .
അന്ന് പ്രായപൂര്‍ത്തിയവുന്നവര്‍ക്ക് ഇത്തരത്തിലുള്ള ഏതെങ്കിലും സ്ത്രീകളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായിരുന്നു .മാത്രമല്ലെ പ്രായപൂത്തിയവുന്ന സമയത്ത് തന്നെ വിവാഹം നടന്നിരുന്നതായി കാണാം .
ഇന്ന് സാഹചര്യം തികച്ചും വ്യത്യസ്തമാണ്,വിവാഹപ്രായം ഉയര്‍ന്നതാണ് (25-30) അത്രയും കാലം രതി എന്തെന്നറിയാതെ ലൈഗികത അടക്കിപ്പിടിച്ചു കഴിയുന്ന യുവാക്കള്‍ക്ക് സ്വയംഭോഗംത്തിനുള്ള അവസരം കൂടി നിഷേധിക്കപെട്ടാല്‍ ലൈഗികത തന്നെ മരവിച്ചു പോവുകയവും ഫലം.പരസ്യമായി അന്ഗീകരിക്കതെയും കുറ്റബോധത്തോടെയുമാണെങ്കിലും എല്ലാ പുരുഷന്മാരും ഒരു പ്രായത്തില്‍ സ്വയംഭോഗം ചെയ്തവരാണ്.
അപരിഷ്കൃത സാമൂഹിക സാഹചര്യത്തില്‍ നല്‍കപ്പെട്ട കാലഹരണപെട്ട ഫതവകളിലേക്ക് സ്വയംഭോഗംകൂടി കൂട്ടി വായിക്കുന്നതായിരിക്കും നല്ലത്. ഇസ്ലാമികധ്യപനങ്ങള്‍ പുതിയ സാമൂഹ്യസാഹചര്യത്തില്‍ പ്രായോഗികമായി വായിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയുമാണ് വേണ്ടത്.

prachaarakan said...

>>സ്വയംഭോഗം വികിപീഡിയയില്* <<

വിക്കിപ്പീഡിയ അല്ല ഇസ്ലാമിക പ്രമാണം എന്നത് ആദ്യം മനസിലാക്കുക


>>>സ്വയംഭോഗത്തെ ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ശാസ്ത്രം കണക്കാക്കുന്നുള്ളൂ. <<

അതിനിവിടെ ശാസ്ത്രീയമായി ഇത് തെറ്റോ ശരിയോഎന്നല്ലല്ലോ സഹോദരാ ചര്ച്ച


>>ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.
സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്. <<

വൈദ്യശാസ്ത്രം എന്ത് പറയുന്നു എന്നതും ഇവിടെ ചര്ച്ചാവിഷയമല്ല. പിന്നെ അല്പം മദ്യം സേവിക്കുന്നത് ചികിത്സാ വിധിയായി നിര്ദ്ദേശിക്കുന്നവരും അത് സ്വീകരിക്കുന്നവരുമുണ്ട് . അതും വൈദ്യശാസ്ത്രത്തിന്റെ വകയാണ്.. അപ്പോള് ഇനി മദ്യവും കഴിക്കാമെന്നാണോ ?


>>>*സ്വയംഭോഗം ഇസ്ലാമില്*

ഇസ്ലാമില് സ്വയംഭോഗം നിരോധിച്ചതായി വ്യക്തമായി ഖുര്ആനില് എവിടെയും പറയുനില്ല. <<


ഖുര്ആനില് കള്ള് കുടിക്കല് ഹറാമാണ് എന്നും 5 സമയം നിസ്കാരം (അതിന്റെ സമയം ,പേര് ), എന്നിവയും കാണുന്നില്ല. അപ്പോള് എന്തു ചെയ്യും. ഖുര്ആന് ആയത്തില് നിന്നും ഹദീസില് നിന്നും ഉള്ള ഉദ്ദരണിയും അതിനു മഹാന്മാരായ ഇമാമുകള് കൊടുത്ത വിശദീകരണവും സംവാദകന് പോസ്റ്റിലും കമന്റിലും കൊടുത്തിട്ടുണ്ട്. അതാണ് മുസ്ലിംകള് പിന്തുടരുക. അല്ലാതെ വിക്കിപിഡിയ അല്ല



>>സ്വയംഭോഗംത്തിനു പകരം യഥാര്ത്ഥ ലൈഗികബന്ധമാണ് വേണ്ടത് എന്നാണ് പഴയകാല പണ്ഡിതന്മാരുടെ വാദം <<
ശരിയാണ് .ഭ്യാര്യ ഭര്ത്താക്കന്മാര് തമ്മിലുള്ള ലൈംഗിക ബന്ധം ഇസ്ലാം പവിത്രമായി പഠിപ്പിക്കുന്നു. അതിന്റെ രീതികളും


>>.അത് അന്നത്തെ സാമൂഹികസാഹചര്യം വിലയിരുത്തിയായിരുന്നു.വളരയധികം സ്ത്രീകളുമായി അന്നത്തെ പുരുഷന്മാര് ഹലാലായിതന്നെ ബന്ധപെട്ടിരുന്നു .
അന്ന് പുരുഷന്മാര് നാലുവിഭാഗം സ്ത്രീകളുമായി ഹലാലായിതന്നെ ബന്ധം പുലര്ത്തിയിരുന്നു . <<

ഇസ്ലാമിന്റെ ആദ്യകാലത്ത് മദ്യം കഴിച്ച് നിസ്കരിക്കാന് വന്നിരുന്നു സഹാബാക്കള്. ആണും പെണ്ണും ഇടകലര്ന്ന് വസിച്ചിരുന്നു. അടിമ സമ്പ്രദായം ഉണ്ടായിരുന്നു. ഇഷ്ടമുള്ളത്രയും സ്ത്രീകളെ സ്വന്തമാക്കിയിരുന്നു. പലിശ് വാങ്ങിയീരുന്നു. അതെല്ലാം ഘട്ടം ഘട്ട്മായി ഇസ്ലാം ഇല്ലാതാക്കി.


continue...

prachaarakan said...

@Saleem

>>1) ഒന്നിലധികം ഭാര്യമാര് , ബഹു ഭാര്യത്വം ( ആര്ത്തവസമയത്ത് ബന്ധപ്പെടാന് പറ്റാത്തത് ബഹുഭാര്യാത്വത്തിനു ന്യായീകരണമായി ഉസ്താത് കാന്തപുരം പറഞ്ഞിട്ടുണ്ട് ) <<

ബഹുഭാര്യത്വത്തിനു ന്യായീകരണമല്ല. ഇസ്ലാം അനുവദിക്കുന്ന മാക്സിമം 4 വിവാഹം എന്ന പരിധിക്കുള്ളില് നിന്ന് ഒരു വഴികേടിലേക്ക് പോകുന്നതിനേക്കാള് നല്ലതൊരു വിവാഹം കഴിക്കുക എന്ന് മാത്രമെ കാന്തപുരം പ്രസ്താവിച്ചിട്ടുള്ളൂ ..ആവിഷയവും സ്വയം ഭോഗവും തമ്മില് ബന്ധമൊന്നുമില്ല
>>2) ആശ്രിതസ്ത്രീകള് ( അന്നത്തെ കാലത്ത് അടിമസ്ത്രീകള് , ഇന്ന് വീട്ടില് സ്ഥിരമായി ജോലിക്ക് നില്കുന്ന സ്ത്രീകളെ പോലെ ) <<

അടിമ സ്മ്പ്രദായം ഇസ്ലാം നിര്ത്തലാക്കി. ഇനി അത് ചര്ച്ചയല്ല

>>
3) യുദ്ധത്തില് കീഴടക്കപ്പെട്ടവരില്നിന്നും പിടിച്ചു കൊണ്ടുവരുന്ന സ്ത്രീകള് ( യുദ്ധസമയത്ത് ഭടന്മാര് സ്ത്രീകളെകൊണ്ട് പോവുക പതിവായിരുന്നു. ജയികുന്നവര് തോല്കുന്നവരുടെ സ്ത്രീകളെ സ്വന്തമാക്കും,പിന്നീടു വീതം വെച്ച് ബന്ധപ്പെടും) <<

അങ്ങിനെ ഉണ്ടായിരുന്നു വെന്ന് വെക്കുക. (ഇപ്പോള് അതില്ല താനും) എന്നാലും അത് സ്വയം ഭോഗത്തിനു തെളിവാകുമോ

>>

4) മുത്ഹാ (അറബി കല്യാണം) ഇഷ്ടപ്പെടുന്ന സ്ത്രീകളെ മുന്കൂട്ടി നിശ്ചയിച്ച ചുരുങ്ങിയ കാലത്തേക്ക് ( eg ഒരു മാസം ) മഹര്നല്കി വിവാഹം കഴിക്കുക, വിവാഹം രഹസ്യമാക്കി വെക്കണമെന്ന നിബന്ദന വെക്കാം, യുദ്ധത്തിനു പോവുന്ന ഭടന്മാര് അവിടെയുള്ള സ്ത്രീകളെ മുത്ഹാ കല്യാണം കഴിച്ചിരുന്നു.തിരിച്ചു വരുമ്പോള് പെണ്ണ്നെ കൊണ്ട് വരേണ്ടതില്ല . <<

ഈ സമ്പ്രദായം ഇസ്ലാം നിര്ത്തലാക്കിയതാണ്.. കള്ളുകുടിപോലെ, വ്യഭിചാരം പൊലെ, പലിശ പോലെ. അതും സ്വയംഭോഗവുമായി ബന്ധമെന്ത് ?


>>അന്ന് പ്രായപൂര്ത്തിയവുന്നവര്ക്ക് ഇത്തരത്തിലുള്ള ഏതെങ്കിലും സ്ത്രീകളുമായി ബന്ധപ്പെടാന് അവസരമുണ്ടായിരുന്നു .മാത്രമല്ലെ പ്രായപൂത്തിയവുന്ന സമയത്ത് തന്നെ വിവാഹം നടന്നിരുന്നതായി കാണാം .
ഇന്ന് സാഹചര്യം തികച്ചും വ്യത്യസ്തമാണ് <<

ഭയങ്കര നിരീക്ഷണം.. വ്യഭിചാര ശാലകള് ജില്ലകള് തോറും സ്ഥാപിക്കണമെന്ന് വാദിച്ചില്ല. നന്ദി

>>,വിവാഹപ്രായം ഉയര്ന്നതാണ് (25-30) അത്രയും കാലം രതി എന്തെന്നറിയാതെ ലൈഗികത അടക്കിപ്പിടിച്ചു കഴിയുന്ന യുവാക്കള്ക്ക് സ്വയംഭോഗംത്തിനുള്ള അവസരം കൂടി നിഷേധിക്കപെട്ടാല് ലൈഗികത തന്നെ മരവിച്ചു പോവുകയവും ഫലം.പരസ്യമായി അന്ഗീകരിക്കതെയും കുറ്റബോധത്തോടെയുമാണെങ്കിലും എല്ലാ പുരുഷന്മാരും ഒരു പ്രായത്തില് സ്വയംഭോഗം ചെയ്തവരാണ്. <<

ആരെങ്കിലും ഒരു ഹറാം അല്ലെങ്കില് നിശിദ്ധം ചെയ്തു എന്നത് അല്ലെങ്കില് വ്യാപകമായി ചെയ്യുന്നു എന്ന മാനദണ്ഡം ഇസ്ലാമിക നിയമങ്ങള് മാറ്റിയെഴുതാന് കാരണമാകുന്നില്ല. അങ്ങിനെയെങ്കില് ഇന്ന് പലിശയും കള്ള്കുടിയും അങിനെ പലതും ഹലാലാക്കി പ്രഖ്യാപിക്കേണ്ടി വരുമല്ലോ

>>അപരിഷ്കൃത സാമൂഹിക സാഹചര്യത്തില് നല്കപ്പെട്ട കാലഹരണപെട്ട ഫതവകളിലേക്ക് സ്വയംഭോഗംകൂടി കൂട്ടി വായിക്കുന്നതായിരിക്കും നല്ലത്. <<

ജാഹിലിയ്യാ കാലത്തെക്കാള് അധപതിക്കുകയാണ് ഇന്ന് ചിലര് .. അന്നത്തെ നിയമങ്ങള് ഇന്നും കാലികമായി നില നില്ക്കുകയ്ം ചെയ്യുന്നു.


>>ഇസ്ലാമികധ്യപനങ്ങള് പുതിയ സാമൂഹ്യസാഹചര്യത്തില് പ്രായോഗികമായി വായിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയുമാണ് വേണ്ടത്. <<

അഥവാ ജനങ്ങള്ക്കൊത്ത് നിയമം മാറ്റുക. ചെരുപ്പിനൊപ്പിച്ച് കാലു മുറിച്ച് ശരിപ്പെടുത്തുക എന്ന്.. കൊള്ളാം..

ഇവര്ക്കുള്ള മറുപടിയും ഈ പൊസ്റ്റിനൊരു ഉപസംഹാരവുമായി സംവാദകന് ഉടനെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നല്ലത് പ്രവര്ത്തിക്കാനും നല്ലത് പിന്പറ്റാനും നാഥന് അനുഗ്രഹിക്കട്ടെ..

Saleem said...

നബി (സ) ഇസ്ലാമിനെ പൂര്‍ത്തീകരിച്ചു എന്ന് പറയുന്ന സമയത്ത് ഹലാലായിരുന്ന നാലുവിഭാഗം ലൈഗികബന്ധമാണ് ഞാന്‍ സൂചിപിച്ചത്. നബി(സ) ഹലാലാക്കിയതിനെ പില്‍ക്കലെത്തു ആരെങ്കിലും നോരോധിച്ചിട്ടുണ്ടോ? ആ നിരോധനം എല്ലാ കാലത്തും സാഹചര്യത്തിലും ബാധകമാക്കെണ്ടതുണ്ടോ? അക്കാര്യത്തില്‍ ഏകാഭിപ്രയമുണ്ടോ എന്നെല്ലാം വേറെ ചര്‍ച്ച ചെയ്യേണ്ടവിഷയമാണ്.

[-അടിമ വ്യവസ്ഥ ഇസ്ലാം നിര്‍ത്തലാക്കി ഇനി ചര്‍ച്ചയില്ല -]
അടിമവ്യവസ്ഥ ഇസ്ലാം നിര്ത്തലക്കിയിടില്ല,നിരുല്സാഹപ്പെടുത്തിയിട്ടെയുള്ളൂ.അമേരിക്കയില്‍ അടിമവ്യവസ്ഥ നിരോധിച്ചതിന് ശേഷവും ഒരുപാട് കാലം ഗള്‍ഫില്‍ അടിമവ്യവസ്ഥ നിലനിന്നിരുന്നു.ഇന്നും അറബ് സംസ്കാരത്തിലും നിയമങ്ങളിലും അടിമവ്യവസ്ഥയുടെ സ്വാധീനം കാണാം.ആട്ജീവിതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇത്തരം നിയമങ്ങള്‍ നിയമങ്ങള്‍ മൂലമാണ്.20)o നൂറ്റാണ്ടില്‍ പോലും മലബാറില്‍നിന്നും ഹജ്ജിനു വന്നവര്‍ അടിമയെയും വാങ്ങി തിരിച്ചു വന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
{(ആരെങ്കിലും ഒരു ഹറാം അല്ലെങ്കില് നിശിദ്ധം ചെയ്തു എന്നത് അല്ലെങ്കില് വ്യാപകമായി ചെയ്യുന്നു എന്ന മാനദണ്ഡം ഇസ്ലാമിക നിയമങ്ങള് മാറ്റിയെഴുതാന് കാരണമാകുന്നില്ല, അങ്ങിനെയെങ്കില് ഇന്ന് പലിശയും കള്ള്കുടിയും അങിനെ പലതും ഹലാലാക്കി പ്രഖ്യാപിക്കേണ്ടി വരുമല്ലോ )}
ആരെങ്കിലും എന്നെല്ല എല്ലാ പുരുഷന്മാരും ഒരു സമയത്ത് സ്വയംഭോഗം ചെയ്തവരാണ് എന്നാണ് ഞാന്‍ ഉദേശിച്ചത്‌.പരസ്യമായി അന്ഗീകരിക്കില്ലെങ്കിലും.കള്ളുകുടിയെ സ്വയംഭോഗവുമായി താരതമ്യം ചെയ്യാനാവില്ല.

(നോമ്പെടുത്ത് വികാരം ശമിപ്പിക്കാനാണ്)
റമളാന്‍ന്റെ രാത്രികളില്‍ സഹാബിമാര്‍ കുറ്റബോധത്തോടെ ഭാര്യമാരെ ബന്ധപ്പെട്ടിരുന്നതായും, അതാണ് നോമ്പുകാര്‍ക്ക് രാത്രിയില്‍ സംയോഗം ഹലാല്‍ ആക്കി ആയത്ത് ഇറങ്ങിയതിന്റെ അവതരണപക്ഷാത്തലം എന്നും മനസ്സിലാക്കിയിട്ടുണ്ട്.

വിക്കിപീഡിയ ഞാന്‍ ഉദ്ധരിച്ചത് നിലവില്‍ ശാസ്ത്രവുംലോകവും പ്രശനത്തെ എങ്ങിനെ കാണുന്നു എന്ന് സൂചിപിക്കാനാണ്.ശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളികളയെണ്ടാതെല്ല. ശാസ്തീയ കാര്യങ്ങളില്‍ പല അമളികളും പഴയ കാല പണ്ഡിതന്മാര്‍ നല്‍കിയ ഫതവകളില്‍ ഉണ്ടായിട്ടുണ്ട്.
ഉദാ :-രക്തദാനം,അവയവദാനം,ജീവനുള്ളവയുടെ ചിത്രങ്ങള്‍ , ഫോട്ടോഗ്രഫി , ടി വി തുടങ്ങിയവ ഒരു കാലത്ത് ഇസ്ലാമില്‍ ഹറാം ആയിരുന്നു. മനുഷ്യര്‍ സ്പേസ് ലും ചന്ദ്രനിലും കാലുകുത്തുമെന്ന് വിശ്വസിക്കല്‍ ഇസ്ലാമിക്‌ വിശ്വാസത്തിനെതിരനെന്നു ഫതവനല്‍കിയിരുന്നു.സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചിരുന്നു.അത്തരം ഫതവകള്‍ക്ക് അക്കാലത്ത് സ്വീകാര്യത ലഭിച്ചിരുന്നു.ഇന്നാകട്ടെ ഏറ്റവും യാഥാസ്ഥിതികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും ചാനല്‍ തുടങ്ങിയിരിക്കുന്നു.
ഞാനുദ്ദേശിച്ചത് ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും ആരോഗ്യകരമായി ചര്‍ച്ചചെയ്യുക എന്നുള്ളതാണ്.വ്യക്തിഹത്യയിലും പരിഹാസത്തിലും താല്പര്യമില്ല.

ഫൈസല്‍ ബാബു said...

@സംവാദകാന്‍ :: താങ്കള്‍ പറഞ്ഞ ഈ അന്‍സാര്‍ ബ്ലോഗില്‍ ഞാന്‍ വായിച്ചിരുന്നു ,,ഒരു കമന്റുടുവാന്‍ നോക്കിയപ്പോഴാണ് ,അദ്ദേഹം അദ്ധേഹത്തിനു ഇഷ്ടാമുള്ളതെ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന വാചകം കണ്ടത് ..അപ്പോള്‍ പിന്നെ ഒന്നും പറയാതെ ഇറങ്ങി പോന്നു ,,..
ഈ ചര്‍ച്ചക്ക് ഒരു തുടക്കമിടാന്‍ സാധിച്ചത് ഒരു നല്ല നിയോഗമായിട്ടാണ് എനിക്ക് തോന്നുന്നത് !!
പല കാര്യത്തിലും തെളിവ് ചോദിക്കുന്നവരോട് ,,യുക്തിവാദികളും ചേകനൂര്‍ വാദികളും ഒക്കെ വാദിക്കുന്നതും ,വി:ഖുർആൻ ഉദ്ധരിച്ചു കൊണ്ടാണ് എന്ന കാര്യം വിസ്മരിക്കരുത് ,,,
------------------------------
ഈ നല്ല ശ്രമത്തിനു തീര്‍ച്ചയായും താങ്കള്‍ക്കു നല്ല പ്രതിഫലം നാഥന്‍ നല്കുമാറാകട്ടെ (ആമീന്‍ )

prachaarakan said...

ഫൈസല്‍ ബാബുവിന്റെ അഭിപ്രായം പോലെ ,സത്യം മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഒരു ചര്‍ച്ചയായി..
സലീം എന്ന ഒരു പുതിയ ഐഡി യുണ്‍റ്റാക്കി‍ ഇവിടെ കമന്റ് ചെയ്തിട്ടുള്ളയാള്‍ക്കുള്ള മറുപടിയും ഈ ചര്‍ച്ചയ്ക്ക് ഉപസംഹാരവും ആയി വിഷയത്തില്‍ ഇസ്‌ലാമിന്റെ അധ്യാപനം എന്താണെന്നും വിശദീകരിക്കുന്ന പോസ്റ്റു തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നതാണെന്ന് സം‌വാദകന്‍ അറിയിച്ചിട്ടുണ്ട്. അദ്ധേഹം ചില തിരക്കുകളില്‍ ആയത് കൊണ്ടാണെ വൈകുന്നത് എന്ന് അറിയിക്കുന്നു

Samvaadhakan|സം‌വാദകന്‍ said...

സൈബര് സഞ്ചാരി എഴുതുകയും പിന്നീട് പിന്‍‌വലിക്കുകയും ചെയ്ത കമന്റ് താഴെ

from സൈബര്‍ സഞ്ചാരി
date Thu, Oct 6, 2011 at 3:40 PM
subject[സം‌വദനം]


എന്തായാലും സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ ഈ ചര്‍ച്ച ഉപകാരമായി അതിനു പാറക്കണ്ടിക്കും നന്ദി പറയട്ടെ>>>

സാമാന്യ ബുദ്ധി എന്നത് ഒരോര്‍ത്തര്‍ക്കും ഓരോ പോലെയായിരിക്കും.ഏതായാലും ഈ ചര്‍ച്ച കൊണ്ട് സാധാരണക്കാര്‍ക്ക്‌(വേണമെങ്കില്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ എന്നും വ്യാഖാനിക്കാം) ഉപകാരമല്ല ഉപദ്രവമാണ് ഉണ്ടായിട്ടുള്ളത്.ഇവ്വിഷയത്തില്‍ പലര്‍ക്കും(അല്ലെങ്കില് എനിക്ക്‍)ഇപ്പോള്‍ ആശയ കുഴപ്പമായിരിക്കും ഉണ്ടായിട്ടുണ്ടാവുക.ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വയഭോഗം ചെയ്തിട്ടില്ലെന്ന്
പറയുന്നവന്‍ ഏറ്റവും വലിയ കള്ളനും കപടനുമാണെന്ന് ആര്‍ക്കും ധൈര്യസമേതം തന്നെ പറയാവുന്നതാണ്‌.കാരണം ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലെങ്കിലും അതിന് ശക്തമായ സ്വാധീനം
എല്ലാവരിലും ഉണ്ടാകും.സ്വയഭോഗം അന്നും ഇന്നും ഉണ്ട്,എന്നും ഉണ്ടാവുകയും ചെയ്യും.സ്വയ ഭോഗം ചെയ്തിട്ടുള്ളവര്‍ അത് തെറ്റാണെന്ന കുറ്റബോധത്തോടെയാണ്‌ ചെയ്തിട്ടുണ്ടാവുക.പക്ഷെ,ഇപ്പോള്‍ ഈ പുള്ളി അത് തെറ്റല്ലെന്ന പ്രഖ്യാപനവുമായാണ് വരുന്നത്.അദ്ധേഹത്തെയും അദ്ദേഹത്തിന്‍റെ പ്രഖ്യാപനങ്ങളും അവഗണിക്കാവുന്നതാണ്.പക്ഷെ ആ ഹദീസുകളുടെ സത്യാവസ്ഥ എന്താണ്?.മാത്രമല്ല,ജീവിതത്തിന്‍റെ സമസ്ത തത്വങ്ങളും ഉള്‍കൊള്ളുന്ന ഇസ്ലാം(ഇപ്പറയുന്നത് എന്‍റെ വിശ്വാസമാണ് അല്ലാതെ എന്‍റെ
ഇസ്ലാമിക ജ്ഞാനം കൊണ്ടല്ല) അന്നേ തന്നെയുണ്ടായിരുന്നതും എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളതുമായ സ്വയഭോഗത്തെ കുറിച്ച് ഒന്നും പറയാതെ വിട്ടത്‌ അത്ഭുതകരമാണ്.അതെ സമയം
എല്ലാ സാഹചര്യങ്ങളും ഒത്തു വന്നാല്‍ മാത്രം സംഭവിക്കുന്ന വ്യാഭിചാരത്തിന് വ്യാക്തമായ വിധി നല്‍കിയിട്ടുമുണ്ട്.

വിഷയം വിശകലനം ചെയ്തു സത്യം കണ്ടെത്തുന്ന ചര്‍ച്ചാ രീതി രണ്ടാം തരമാണെന്ന് പറയുന്നതിലൂടെ സ്വയം അപ്രസക്തനായ ഒരാള്‍,വ്യാക്തിപരമായ ദൌര്‍ബല്യങ്ങള്‍ സമുദായത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും അദ്ദേഹം തന്‍റെ വീക്ഷണങ്ങള്‍
അവതരിപ്പിക്കുന്നതും ഒന്നാം പ്രമാണത്തിന്‍റെ അഭാവത്തില്‍ രണ്ടാം പ്രമാണത്തിന്‍റെ പിന്‍ബലത്തോടെ തന്നെയാണ്.അദ്ദേഹം സ്വയഭോഗം തെറ്റെല്ലെന്ന് പറയുന്നത് ഇമാം അബ്‌ദുല്‍ റസാഖിന്‍റെ(ആരാണ് ഇമാം
അബ്‌ദുല്‍ റസാഖ്‌...?.ഞാന്‍ കേട്ടിട്ടില്ല) ഗ്രന്ഥത്തിലെ ഹദീസുകള്‍ ഉദ്ധരിച്ചാണ്.സംവാദം ഒരു മത്സരമാണെങ്കില്‍ പ്രസ്തുത ഹദീസുകള്‍ മൂല പദത്തോടെ ഉദ്ധരിക്കാന്‍ ആവശ്യപെടാവുന്നതാണ്‌,എന്നാല്‍ അന്‍സാര്‍ അലി ആ ഹദീസുകള്‍ ഉദ്ധരിച്ചത് കാരണം പലര്‍ക്കും ആശയകുഴപ്പം ഉണ്ടായ സാഹചര്യത്തില്‍ ആ ഹദീസുകളുടെ സത്യാവസ്ഥ അറിവുള്ളവര്‍ വിശദീകരിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്.

സ്വയഭോഗം ഹറാം ആണെന്ന വിധി ഇമാം ഷാഫി(റ) നിരദ്ധാരണം ചെയ്തെടുത്തത് 23:4-6 ആയത്തില്‍ നിന്നാണെന്നാണ്‌ സംവാദകന്‍ പറയുന്നത്.നാല് മദ്ഹബുകളുടെ ഇമാമുമാരെ സാധാരണക്കാര്‍ക്കും അറിയാവുന്നതാണ്.അത് കൊണ്ട് ഇവിടെയും ചില ചോദ്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.

1.സ്വയഭോഗത്തിന്‍റെ വിധി നാല് മദ്ഹബുകളിലും ഒരു പോലെയാണോ?.

2.ഭാര്യയെ തൊട്ടാല്‍ വുളു മുറിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഷാഫി മദ്ഹബില്‍ തന്നെ രണ്ട് അഭിപ്രായം ഉള്ള പോലെ സ്വയഭോഗത്തിലും രണ്ട് അഭിപ്രായം ഉണ്ടോ?.

3.വ്യാഭിചാരത്തിന് ശരീഅത്ത് നിയമം(ഈ ലോകത്തെ നിയമം) ഉള്ളത് പോലെ സ്വയഭോഗത്തിനും ശരീഅത്ത് നിയമം ഉണ്ടോ?.അതായത്‌ ഒരാള്‍ താന്‍ സ്വയഭോഗം ചെയ്തുവെന്ന് സമ്മതിച്ചു ശരീഅത്ത് കോടതിയില്‍ എത്തിയാല്‍ അയാളെ ശിക്ഷിക്കാനുള്ള വകുപ്പ്‌ ഉണ്ടോ?.

4.വ്യാഭിചാരത്തിന്‍റെ കാര്യത്തിലെന്ന പോലെ വിവാഹിതനും അവിവാഹിതനും വ്യാത്യസ്ത ശിക്ഷ തന്നെയാണോ സ്വയഭോഗത്തിനും ബാധകമാവുക?.



Posted by സൈബര്‍ സഞ്ചാരി to സം‌വദനം at October 6, 2011 3:40 PM



സൈബര് സഞ്ചാരിയുടെയും സലീമിന്റെയും കമന്റുകള്‍ക്കുള്ള മറുപടിയും ഈ വിഷയത്തില് ഉപസംഹാരവും അടുത്ത പൊസ്റ്റില്‍ ഉടനെ ഇന്‍ശാ അല്ലാഹ്


Samvaadhakan|സം‌വാദകന്‍

Samvaadhakan|സം‌വാദകന്‍ said...

ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം (ഉപസംഹാരം ) സ്വയം ഭോഗം ഫത്‌വ പോസ്റ്റ് മോര്‍ട്ടം സ്വയം ഭോഗം ഫത്‌വ പോസ്റ്റ് മോര്‍ട്ടം വായിക്കാം

salmanulfarisi Nellikkal said...

അൻസാറിന്റെ കസർത്ത് കണ്ടപ്പോൾ തന്നെ എനിക്ക് ചൊറിഞ്ഞു വന്നതാണ്‌,,,,,,,,,,,,,, yes correct

Samvaadhakan|സം‌വാദകന്‍ said...

പ്രിയ വായനക്കാരേ, ചില വ്യക്തിപരമായ വിഷയങ്ങളാലും മറ്റ് ചില സാങ്കേതിക കാരണങ്ങളാലും ബ്ലോഗിൽ വരാനോ കമന്റുകൾ നോക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സംവാദകൻ വീണ്ടും ഇടപെടുകയാണ് മറ്റൊരു ബ്ലോഗ് മുഫ്തിയുടെ പോസ്റ്റിനു മറുപടിയുമായി. ഇവിടെ ക്ലിക് ചെയ്ത് വായിക്കുക